Sekharan nair. G
ജി. ശേഖരന്‍നായര്‍
1969 നവംബറില്‍ കേരളാ പ്രസ് സര്‍വീസ് എന്ന മലയാളം വാര്‍ത്താ ഏജന്‍സിയുടെ തിരുവനന്തപുരം ലേഖകനായി പത്രപ്രവര്‍ത്തന രംഗത്തെത്തി. പിന്നീട് ആകാശവാണി വാര്ത്താവിഭാഗത്തില് പ്രവര്‍ത്തിച്ചു. 1980-ല്‍ മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി.
മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തനരംഗത്തെ മികവിന് 35 ഓളം പുരസ്കാരങ്ങളും നേടി. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് അവാര്‍ഡ്, വി.കെ. കൃഷ്ണമേനോന് സ്മാരകസമിതി അവാര്‍ഡ്, ചലഞ്ച് മെമ്മോറിയല്‍ അവാര്‍ഡ്, അടൂര്‍ഭാസി കള്‍ച്ചറല്‍ð സൊസൈറ്റി അവാര്‍ഡ്, ഷാര്‍ജ മലയാളി അസോസിയേഷന് അവാര്‍ഡ്, പൊന്നറ ശ്രീധര്‍ മൊമ്മോറിയല്‍ðഅവാര്‍ഡ്, പട്ടംതാണുപിള്ള ട്രസ്റ്റ് അവാര്‍ഡ്, പി.ഭാസ്കരന് മെേമ്മാറിയല്‍ðഅവാര്‍ഡ്, ചട്ടമ്പിസ്വാമി സ്മാരക അവാര്‍ഡ്, റോട്ടറിക്ലബ് അവാര്‍ഡ് തുടങ്ങിയവ ഇതില്‍ð ഉള്‍പ്പെടുന്നു. 1987-ല്‍ തോംസണ്‍ ഫൗണ്ടേഷനും പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് കോട്ടയത്ത് മലയാളമനോരമയില്‍ നടത്തിയ പത്രപ്രവര്‍ത്തക പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
യു.എസ്., റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ്, ചൈന, ജര്‍മനി തുടങ്ങി 30-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2008 ജൂണില്‍ ബെല്‍ഗ്രേഡില്‍ നടന്ന ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അമ്പത്തിയേഴാമത് ജനറല്‍ അസംബഌയില്‍ മാതൃഭൂമിയെ പ്രതിനിധീകരിച്ചു. 1999-ല്‍ കൊളംബോയില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയോടൊപ്പം പോയ മാധ്യമസംഘത്തില്‍ അംഗമായിരുന്നു. രണ്ടുതവണ ശ്രീലങ്ക സന്ദര്‍ശിച്ച് ആഭ്യന്തരയുദ്ധം റിപ്പോര്‍ട്ട് ചെയ്തു. 1993 മെയില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി പ്രേമദാസയുടെ വധവും 1995-ല്‍ ജാഫ്ന പട്ടണം തമിഴ്പുലികളില്‍നിന്ന് ശ്രീലങ്കന്‍സൈന്യം പിടിച്ചെടുത്തതും റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോള്‍ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോചീഫ്.
തിരുവനന്തപുരം ജില്ലയില്‍ പുഞ്ചക്കരിയിലാണ് ജനിച്ചത്. അച്ഛന് -കെ. ഗോവിന്ദപ്പിള്ള. അമ്മ- ബി. ഗൗരിക്കുട്ടിയമ്മ. ഭാര്യ- രാധാമണി അമ്മ (അധ്യാപിക,