പ്രസ് അക്കാദമി അവാര്‍ഡ് വിതരണം 26 ന്
മാധ്യമരംഗത്തെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയിട്ടുള്ള 2012 ലെ മാധ്യമ അവാര്‍ഡുകള്‍ ഒക്ടോബര്‍ 26 ഉച്ചയ്ക്ക് 12 ന് കേരള പ്രസ് അക്കാദമി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്യും.
ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ്മന്ത്രി കെ. സി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹന്നാന്‍ എം.എല്‍.എ, തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ.മുഹമ്മദാലി, ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി, ജില്ലാ കളക്ടര്‍ പി.ഐ.ഷേയ്ക് പരീത്, പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ. സി. രാജഗോപാല്‍ എന്നിവര്‍ ആശംസ നേരും. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍. പി. രാജേന്ദ്രന്‍ സ്വാഗതവും സെക്രട്ടറി വി.ആര്‍.അജിത്കുമാര്‍ നന്ദിയും പറയും.
മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് സെര്‍ജി ആന്റണി (ദീപിക), മികച്ച അന്വേഷണാത്മക റിപ്പോര്ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് വി. ജയകുമാര്‍ (കേരളകൗമുദി), മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് പി.പി.ലിബീഷ്‌കുമാര്‍ (മാതൃഭൂമി), മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍. എന്‍. സത്യവ്രതന്‍ അവാര്‍ഡിന് ടി. അജീഷ് (മലയാളമനോരമ), പ്രസ് അക്കാദമി ഫോട്ടോഗ്രഫി അവാര്‍ഡിന് രഞ്ജിത്ത് ബാലന്‍ (മംഗളം), പ്രസ് അക്കാദമി ടിവി ജേര്‍ണലിസം അവാര്‍ഡ് വി.എം.ദീപ ('ദ ഗ്രീന്‍ റിപ്പോര്‍'്'-ഇന്ത്യാവിഷന്‍) എന്നിവരാണ് അര്‍ഹരായത്.
അവാര്‍ഡ് വിതരണ ചടങ്ങില്‍ ഡോ. ആന്റണി . സി. ഡേവിസ് രചിച്ച് പ്രസ് അക്കാദമി പ്രസിദ്ധീകരിച്ച വാര്‍ത്ത, കഥ, വ്യവഹാരം എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മന്ത്രി കെ. സി. ജോസഫ് ഏറ്റുവാങ്ങും.