You are here:

'മീഡിയ' പ്രകാശിപ്പിച്ചു

തിരുവനന്തപുരം: പത്രഭാഷയുടെ പ്രയോഗത്തിലും എഴുത്തിലും ഏകീകൃതശൈലി പ്രാവര്‍ത്തികമാക്കാന്‍ പ്രസ് അക്കാദമി മുന്‍കൈയെടുക്കണമെന്ന്് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ പി. ഗോവിന്ദപ്പിള്ള പറഞ്ഞു. പ്രസ് അക്കാദമി പ്രസിദ്ധീകരിക്കുó ദൈവഭാഷാ മാസികയായ 'മീഡിയ' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്രഭാഷയ്ക്ക് ഏകീകൃത ഭാവമുണ്ടാവേണ്ടത് ഭാഷയുടെയാകെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. താന്‍ പ്രസ് അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ പത്രഭാഷ ഏകീകരിക്കാന്‍ ശ്രമിച്ചിരുന്നു. എങ്കിലും പൂര്‍ത്തീകരിക്കാനായില്ല. മാധ്യമങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെങ്കിലും 'മീഡിയ' എന്ന വാക്കിന് നിഘണ്ഡുവില്‍ ഇപ്പോഴും പ്രവേശനം ലഭിച്ചിട്ടില്ല. 1922ല്‍  ശബ്ദതാരാവലി നിലവില്‍ വന്നപ്പോള്‍ ഈ ആശയം. ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 'മീഡിയ' അഥവാ മാധ്യമം രണ്ടു തരങ്ങളിലുണ്ട്് -അച്ചടി മാധ്യമവും ഇലക്‌ട്രോണിക് മാധ്യമവും.

സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ മാസികയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. ജീര്‍ണിച്ച വിശ്വാസങ്ങളിലും ആചാരങ്ങളിലും കുടുങ്ങിക്കിടന്ന സമൂഹത്തെ പുരോഗതിയിലേക്കു നയിച്ചത് പത്രങ്ങളാണ്. ഇന്നും കാലഘട്ടത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നത് മാധ്യമങ്ങളാണെണ്് അദ്ദേഹം പറഞ്ഞു.

പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. മുന്‍ മന്ത്രി ബിനോയ് വിശ്വം, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍, പ്രസ് അക്കാദമി മുന്‍ സെക്രട്ടറി കെ.സി. വേണു, മാതൃഭുമി ഡപ്യുട്ടി എഡിറ്റര്‍ കെ.ജി.മുരളീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.