You are here:

കേരള പ്രസ് അക്കാദമിയില്‍ മലയാള വാരാചരണം

കേരള പ്രസ് അക്കാദമിയിലെ മലയാള വാരാചരണം നവംബര്‍ ഒന്നിന് രാവിലെ 9 മണിക്ക് അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത നിരൂപകയും അക്കാദമി ഫാക്കല്‍റ്റി അംഗവുമായ ഡോ. എം. ലീലാവതി ഉദ്ഘാടനം ചെയ്യും.  ആലുവാ  സെന്റ്.സേവിയേഴ്‌സ് മുന്‍ അധ്യാപികയും എഴുത്തുകാരിയുമായ ഡോ. രതിമേനോന്‍ 'പത്രഭാഷയും മലയാളവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.  വാരാചരണത്തിന്റെ ഭാഗമായി അക്കാദമി വിദ്യാര്‍ത്ഥികള്‍ വിവിധ സാഹിത്യ പരിപാടികള്‍ അവതരിപ്പിക്കും.  വിദ്യാര്‍ത്ഥികളുടെ കവിയരങ്ങ്, കഥയരങ്ങ്, കാവ്യാഞ്ജലി, മമറഞ്ഞ പ്രശസ്ത സംഗീതജ്ഞന്‍ കെ. രാഘവന്‍മാസ്റ്ററുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനോപഹാരം, ക്വിസ് എന്നീ ഇനങ്ങളിലാണ് സാഹിത്യ പരിപാടികള്‍ നടക്കുക.