ഭാഷകള്‍ക്ക് വലുപ്പച്ചെറുപ്പമില്ല - ഡോ: എം. ലീലാവതി
ഭാഷകള്‍ക്ക് വലുപ്പച്ചെറുപ്പമില്ലെന്നും എല്ലാ ഭാഷകളും ശ്രേഷ്ഠമാണെന്നും ഡോ: എം. ലീലാവതി അഭിപ്രായപ്പെട്ടു. 'ക്‌ളാസ്സിക്' എന്നവാക്കിനെ വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ഏത് ഭാഷ സംസാരിക്കുന്നയാള്‍ക്കും സ്വന്തം മാതൃ ഭാഷ ശ്രേഷ്ഠം തന്നെയാണെന്നും ഡോ: എം. ലീലാവതി പറഞ്ഞു. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിക്കപ്പെട്ട നവംബര്‍ ഒന്ന് തന്നെ മലയാള ദിനമായി ആചരിക്കുന്നത് ഉചിതമാണെന്നും അവര്‍ പറഞ്ഞു. കേരള പ്രസ് അക്കാദമി കാക്കനാട് സംഘടിപ്പിച്ച മലയാള ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 'പത്രഭാഷയുംമലയാളവും' എന്ന വിഷയത്തില്‍ ഡോ: രതിമേനോന്‍ പ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി വി. ആര്‍.അജിത്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജു റാഫേല്‍ സ്വാഗതവും ലക്ചറര്‍ ഹേമലത മേനോന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കവിയരങ്ങ്, കഥയരങ്ങ്, ക്വിസ് എന്നിവയും സംഘടിപ്പിച്ചു.