ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടിംഗ് - വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
കേരള പ്രസ് അക്കാദമിയും ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റും സംയുക്തമായി നടത്തിയ ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടിംഗ് വര്‍ക്ക്ഷോപ്പ് സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന് ഐ.എ.എസ്, പ്രസ് അക്കാദമി ചെയര്മാന് എന്‍.പി. രാജേന്ദ്രന്, എസ്.ഡി.എം.എ സെക്രട്ടറി എം.സി. മോഹന്‍ദാസ് ഐ.എ.എസ്, ഐ.എല്‍.ഡി.എം. ഡയറക്ടര്‍ പ്രൊഫസര്‍ കേശവ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ മേഖലയിലെ വിദഗ്ധര്‍ ക്ളാസെടുത്തു.