പരിസ്ഥിതി സംരക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക് നിര്‍ണ്ണായകം - സുഗതകുമാരി
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് പ്രസിദ്ധ കവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അഭിപ്രായപ്പെട്ടു. കേരള പ്രസ് അക്കാദമിയും കേരള സംസ്ഥാന ശാസ്ത്ര - സാങ്കേതിക -പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സയന്‍സ് ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ ജനജാഗ്രത സംഘടിപ്പിക്കാന്‍ മാധ്യമങ്ങള്‍ ചാലകശക്തിയാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ധനകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഇ.കെ.പ്രകാശ്, പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, സെക്രട്ടറി വി.ആര്‍. അജിത് കുമാര്‍, കെ.എസ്.സി.എസ്.ടി.ഇ. മാധ്യമ കസള്‍ട്ടന്റ് എ. പ്രഭാകരന്‍, അക്കാദമി മാധ്യമ കസള്‍ട്ടന്റ് കെ. രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഭാരതീയ ജ്ഞാന്‍ വിജ്ഞാന്‍ സമിതി മുന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാര്‍, മലയാള സയന്‍സ് എഴുത്തിന്റെ ചരിത്രം സംബന്ധിച്ച് ക്‌ളാസെടുത്തു. ഡോ. ഗോപാല്‍ രാജ്, ജോസഫ് ആന്റണി, സുധ നമ്പൂതിരി, പ്രൊഫ (ഡോ). ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡോ. രാജു മാവുങ്കല്‍, ഡോ. ജീവന്‍ ജോസ് തോമസ് എന്നിവര്‍ രണ്ടു ദിവസത്തെ വര്‍ക്ക്‌ഷോപ്പില്‍ ക്‌ളാസെടുത്തു.