Vasudevan Nair K. P
തിരുവനന്തപുരത്തെ പ്രമുഖ പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു കെ.പി.വാസുദേവന്‍ നായര്‍. ആലപ്പുഴ ജില്ലയിലെ കാവാലത്താണ് ജനനം, 1924-ല്‍. അച്ഛന് ഡോ.പത്മനാഭപ്പണിക്കര്‍, അമ്മ ജാനകി അമ്മ. ആലപ്പുഴയിലും തിരുവനന്തപുരത്തും ചെന്നൈയിലുമായിരുന്നു വിദ്യാഭ്യാസം.
1951-ല്‍ പത്രപ്രവര്‍ത്തനമാരംഭിച്ച വാസുദേവന്‍ നായര്‍ കേരള പത്രികയുടെ അസോസിയേറ്റ് ചീഫ് എഡിറ്ററായിരുന്നു. ഈനാട് മലയാളപത്രത്തിന്റെ പത്രാധിപരായും ജോലിചെയ്തിട്ടുണ്ട്. പി.ടി.ഐ, മലയാളരാജ്യം എന്നിവയില്‍ പ്രവര്‍ത്തിച്ചു. മലയാള രാജ്യത്തിന്റെ പ്രത്യേക ലേഖകനായിരുന്നു. 1998-ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. പ്രസ് അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു. 2000 ഏപ്രിലില്‍ അന്തരിച്ചു.
ഭാര്യ കെ.രാജേശ്വരിയമ്മ
മക്കള്‍ : ജയകൃഷ്ണന്, ജാനകി, ജയറാം.