You are here:

മാധ്യമപ്രവര്‍ത്തനവും സര്‍ഗാത്മകതയും പ്രകാശനം ചെയ്തു

കേരള പ്രസ് അക്കാദമി പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തനവും സര്‍ഗാത്മകതയും എന്ന പുസ്തകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.  പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷനായി.  മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പുസ്തകം ഏറ്റുവാങ്ങി.  പത്രപ്രവര്‍ത്തനരംഗത്തെ പ്രമുഖരായ 20 പേര്‍ എഴുതിയ ലേഖനങ്ങള്‍ അടങ്ങുന്നതാണ് പുസ്തകം.  പുസ്തകത്തിന്റെ എഡിറ്റര്‍ ചെറുകര സണ്ണി ലൂക്കോസ് പുസ്തകം പരിചയപ്പെടുത്തി.  ഡോ. പോള്‍ മണലില്‍, തേക്കിന്‍കാട് ജോസഫ്, പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു, പ്രസ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഇ.പി.ഷാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.  പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മനോജ് സ്വാഗതവും പ്രസ് അക്കാദമി സെക്രട്ടറി എന്‍.എസ്. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.