You are here:

മാധ്യമ പഠനം : അവസരങ്ങളും തൊഴില്‍ സാദ്ധ്യതകളും - സെമിനാര്‍

കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമി,  മാധ്യമ പഠന രംഗത്തെ അവസരങ്ങളും തൊഴില്‍ സാദ്ധ്യതകളും എന്ന  വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തുന്നു. ടെലിവിഷന്‍, റേഡിയോ, പത്രങ്ങള്‍, നവമാധ്യമങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ പ്രൊഫഷണല്‍ കോഴ്‌സുകളെ കുറിച്ചും അവയുടെ തൊഴില്‍ സാദ്ധ്യതകളെ കുറിച്ചും ആധികാരികമായ      വിവരങ്ങള്‍ സെമിനാറില്‍ ലഭിക്കും. 2014 ജൂണ്‍ 19 വ്യാഴാഴ്ച കാക്കനാട് കേരള പ്രസ് അക്കാദമി ഓഡിറ്റോറിയത്തിലാണ് സെമിനാര്‍.   ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ നേടിയവര്‍ക്ക്   സെമിനാറില്‍ പങ്കെടുക്കാം. അവസാന വര്‍ഷ ബിരുദ  പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് സെമിനാര്‍.  മാധ്യമ രംഗത്തെ വിദഗ്ദര്‍ സെമിനാര്‍ നയിക്കും.         പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 0484 2100700 / 9496133936. ഇ-മെയില്‍ :courses@pressacdemy.org