You are here:

കേരള പ്രസ് അക്കാദമി - കോഴ്‌സുകള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന  കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടി.വി.ജേര്‍ണലിസം  എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കേണ്ട തീയതി ജൂണ്‍ 30 വരെ നീട്ടി. 

കോഴ്‌സുകളുടെ ദൈര്‍ഘ്യം 1 വര്‍ഷമാണ്.  ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത.    പ്രായം 31.5.2014-ല്‍ 27 വയസ്സ് കവിയരുത്.  പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസ്സിളവുണ്ട്.  അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.  അപേക്ഷാഫോറവും  പ്രോസ്‌പെക്ടസും പ്രസ് അക്കാദമിയുടെ www.pressacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന്  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം.  300/- രൂപയാണ് അപേക്ഷ  ഫീസ് (പട്ടിക വിഭാഗം 150/- രൂപ) അപേക്ഷ  നല്‍കുമ്പോള്‍ സെക്രട്ടറി, കേരള പ്രസ് അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കണം.  ചെക്ക് സ്വീകരിക്കുന്നതല്ല.  

    പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 30-ന് വൈകിട്ട് അഞ്ച്മണിയ്ക്കകം അക്കാദമി ഓഫീസില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്നും ലഭിക്കും.  ഫോണ്‍: 0484 2422275, 2422068 email: courses@pressacademy.org