അനുഭവ സഞ്ചാരങ്ങള്‍ പ്രകാശനം ചെയ്തു
പ്രശസ്തരായ ദേശീയ വനിതാ മാദ്ധ്യമപ്രവര്‍ത്തകരുടെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ ' അനുഭവ സഞ്ചാരങ്ങള്‍ ' എന്ന പുസ്തകം ഇന്ത്യയിലെ മുതിര് മാദ്ധ്യമപ്രവര്‍ത്തക കല്‍പ്പനാ ശര്‍മ്മ പ്രകാശനം ചെയ്തു. നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ കേരളവും കേരള പ്രസ് അക്കാദമിയും സംയുക്തമായി 'മാദ്ധ്യമമേഖലയിലെ വനിതകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദ്വിന ദേശീയ സെമിനാറിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. സമൂഹം മാറിയെന്നു പറയുമ്പോഴും മാദ്ധ്യമമേഖലയിലെ വനിതകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും അതേ പടി നിലനില്‍ക്കുകയാണെന്നും ഇത് പരിഹരിക്കാന്‍ വനിതാ മാദ്ധ്്യമ പ്രവര്‍ത്തകര്‍ സംഘടിക്കേണ്ടതുണ്ടെന്നും കല്‍പ്പനാ ശര്‍മ്മ പറഞ്ഞു. സ്ത്രീകള്‍ വീട്ട'ിലിരിക്കേണ്ടവരാണെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം പേരും. സ്വന്തമായി നിരവധി പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴും മാദ്ധ്യമ സ്വാതന്ത്ര്യം അടക്കമുള്ള പല ആവശ്യങ്ങള്‍ക്കുവേണ്ടിയും വനിതകള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. സമൂഹത്തിലെ പല പ്രശ്നങ്ങളുടേയും മാനുഷിക വശം പുറത്തുകൊണ്ടുവരുവാന് പുരുഷ പത്രപ്രവര്‍ത്തകരേക്കാള്‍ കഴിവ് സ്ത്രീകള്‍ക്കാണ്. കാരണം സമൂഹത്തിന്റെ താഴെത്തട്ട'ിലേക്ക് അനായാസം ഇറങ്ങി ചെല്ലാനും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അതിന്റെ തീവ്രതയില്‍ മനസിലാക്കാനും അവര്‍ക്കു ജന്മസഹജമായ കഴിവുണ്ട്് എന്നതു തന്നെ. സ്ത്രീ വിഷയങ്ങള്‍ എഴുതുവരെ ഫെമിനിസ്റ്റ് എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും കല്‍പ്പനാ ശര്‍മ്മ പറഞ്ഞു.
കേരള കൗമുദി ലേഖിക മഞ്ജു എം. ജോയ് പുസ്തകം ഏറ്റുവാങ്ങി. വനിതകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ പ്രമുഖ പുരസ്കാരമായ ചമേലി ദേവി പുരസ്കാരം നേടിയ 22 പ്രശസ്ത വനിതാ മാദ്ധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങളാണ് അനുഭവ സഞ്ചാരം എന്ന പുസ്തകത്തിലുള്ളത്. കേരള പ്രസ് അക്കാദമിയാണ് പ്രസാധകര്. നെറ്റ് വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ കേരളം ഏര്‍പ്പെടുത്തിയ മാദ്ധ്യമ പുരസ്കാരം സംഘടിത മാസികകയ്ക്ക് നല്കി. മുതിര്‍്ന്ന മാദ്ധ്്യമ പ്രവര്ത്തകന് ബി.ആര്.പി. ഭാസ്കറില്‍ നിന്ന് കെ. അജിത പുരസ്കാരം ഏറ്റുവാങ്ങി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം,
ചടങ്ങില്‍ സാഹിത്യകാരി കെ.എ.ബീന അദ്ധ്്യക്ഷത വഹിച്ചു. പ്രസ് അക്കാമദി ചെയര്മാന് എന്‍.പി. രാജേന്ദ്രന്, പ്രസ്ക്ളബ് പ്രസിഡന്റ് പി.പി. ജയിംസ്, മീരാ അശോക്്, വെങ്കിടേഷ് രാമകൃഷ്ണന്, ഷീബാ അമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാദ്ധ്യമങ്ങളിലെ സ്ത്രീ- മിഥ്യയും യാഥാര്‍ത്ഥ്യവും എ വിഷയത്തില്‍ രാവിലെ നടന്ന സെമിനാറില്‍ ബീനാ പോള്‍, എ. സഹദേവന്, വിധു വിന്‍സെന്റ്, സുലോചന റാംമോഹന് തുടങ്ങിയവര്‍ സംസാരിച്ചു.