Namboothiri K E K
ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്ത വാരികയുടെ സ്ഥാപക പത്രാധിപസമിതി അംഗവുമായിരുന്നു കെ.ഇ.കെ.നമ്പൂതിരി. 1930 ജൂ 5-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് നമ്പൂതിരിയുടെ ജനനം. അച്ഛന് കെ.സി.കേശവന് നമ്പൂതിരി. അമ്മ ദേവകി അന്തര്‍ജനം.
കൊയിലാണ്ടി ഹൈസ്കൂളിലും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും പഠിച്ചു. 1963-ല്‍ ദേശാഭിമാനി പത്രത്തില്‍ ചേര്‍ന്നു. ചീഫ് സബ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇടതുപക്ഷ പത്രപ്രവര്‍ത്തകര്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടിവന്ന അടിയന്തിരാവസ്ഥാ കാലഘട്ടത്തില്‍ നമ്പൂതിരി ദേശാഭിമാനി പത്രാധിപ സമിതിയില്‍ പ്രധാന പങ്കുവഹിച്ചട്ടുണ്ട്.
ഇ.എന്‍.സാവിത്രിദേവിയാണ് ഭാര്യ.
മക്കള്‍: സതീഷ്, പ്രസന്ന, ശശികല.
2001 മെയ് 21-ന് അന്തരിച്ചു,
Photo: