You are here:

Nambiar R. K

പഴയകാല പത്രപ്രവര്‍ത്തക തലമുറയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വ്യക്തിത്വമാണ് രയരോത്ത് കൃഷ്ണന്‍ നമ്പ്യാരെന്ന ആര്‍.കെ.നമ്പ്യാര്‍.  സോഷ്യലിസ്റ്റ് ആശയങ്ങളില്‍ മനസ്സുറച്ചുനിന്ന നമ്പ്യാര്‍ തന്റെ വിശ്വാസ ദര്‍ശനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ പത്രപ്രവര്‍ത്തന രംഗത്ത് ഉറച്ചുനിന്നു.  1930 ഫെബ്രുവരി രണ്ടിന് ഒളവിലത്ത് രയരോത്ത് വീട്ടിലാണ് ജനനം.  അച്ഛന്‍ കെ.പി.എ നായര്‍.  അമ്മ നാരായണിയമ്മ.  കാഞ്ഞിലേരിയിലും ശിവപുരത്തും പ്രാഥമിക വിദ്യാഭ്യാസം.  സ്വാതന്ത്ര്യസമരകാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെത്തിയതോടെ പഠനം പാളംതെറ്റി.  പിന്നീട് തിരുവങ്ങലത്തും മുണ്ടിയോ'ും ഓറിയന്റല്‍ സംസ്‌കൃത സ്‌കൂളിലും പഠിച്ചു.  സുകുമാര്‍ അഴിക്കോടിന്റെ സഹപാഠിയാണ്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പഠനം നിര്‍ത്തി കോഴിക്കോട് സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായി.  തുടര്‍ന്ന് പത്രവിതരണക്കാരനായ നമ്പ്യാര്‍ പത്രഏജന്‍സി സംഘടനയുടെ നേതാവായി.  അവിടെ നിന്നാണ് 1963-ല്‍ മലയാളം എക്‌സ്പ്രസ് പത്രത്തിന്റെ എഡിറ്റര്‍ കരുണാകരന്‍ നമ്പ്യാര്‍ എക്‌സ്പ്രസ്സില്‍ ജോലി നല്‍കുന്നത്.  പിന്നീട് പത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ ലേഖകനായി.  സ്‌നേഹസൗഹൃദങ്ങള്‍ പങ്കുവച്ച് അദ്ദേഹം കോഴിക്കോ'് വിപുലമായ ആത്മബന്ധങ്ങള്‍ക്കുടമയായി.
യു.എന്‍.ഐയിലെ പത്മനാഭന്‍ നായര്‍, പി.ടി.ഐയിലെ ടി.എന്‍.വിശ്വനാഥന്‍, പി.സി.ദാമോരന്‍, സാദിരിക്കോയ, മാധവക്കുറുപ്പ്, വി.പ്രഭാകരന്‍ തുടങ്ങിയവരൊക്കെ നമ്പ്യാരുടെ കൂട്ടായ്മയിലെ സഹപ്രവര്‍ത്തകരായിരുന്നു.
മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി നമ്പ്യാര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.  അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍.കുറുപ്പ്, പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍, കുഞ്ഞിരാമക്കുറുപ്പ്, കെ.ബി.മേനോന്‍ തുടങ്ങിയവരുമായൊക്കെ അടുത്ത സൗഹൃദബന്ധമുണ്ടായിരുന്നു.
1993-ല്‍ എക്‌സ്പ്രസ്സിന്റെ കോഴിക്കോട് ബ്യൂറോ ചീഫായിരിക്കുമ്പോഴാണ് നമ്പ്യാര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്.  തലശ്ശേരിയില്‍ നിന്നിറങ്ങിയിരുന്ന പടയണിയുടേയും പാനൂരില്‍ നിന്നുള്ള പുതുയുഗത്തിന്റെയും കോഴിക്കോട്്് കാലിക്കറ്റ് ടൈംസിന്റെയും ലേഖകനായി.
ഭാര്യ അന്തരിച്ച സരോജിനി.  മക്കള്‍ ജയകുമാര്‍, കൃഷ്ണകുമാര്‍.

 

Photo: