You are here:

പ്രസ് അക്കാദമി സര്‍ട്ടിഫിക്കറ്റ് ഓഫ് വീഡിയോ എഡിറ്റിംഗ് ജോയിറ്റ് ജോസഫിന് ഒന്നാം റാങ്ക്

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് വീഡിയോ എഡിറ്റിംഗ് കോഴ്‌സ് 2014 ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.  ഒന്നാം റാങ്കിന് ജോയിറ്റ് ജോസഫ് അര്‍ഹനായി.    രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം തസ്‌ലീമ ടി,  രവിശങ്കര്‍ കെ.വി എന്നിവര്‍ കരസ്ഥമാക്കി.
ആലപ്പുഴ തോട്ടംകുളങ്ങര വലിയവീട്ടില്‍ ടി.എം.ജോസഫിന്റെയും ലിസമ്മ ജോസഫിന്റെയും മകനാണ് ഒന്നാം റാങ്ക് നേടിയ ജോയിറ്റ് ജോസഫ്.  പാലക്കാട് കൊല്ലങ്കോട് ആനക്കുഴിക്കാട് വീട്ടില്‍ പരേതനായ താജുദ്ദീന്റെയും തജ്ജുനീസയുടേയും മകളാണ്  രണ്ടാം റാങ്ക് നേടിയ തസ്‌ലീമ ടി.  തൃപ്പൂണിത്തുറ മോഹന്‍ വില്ലയില്‍ പരേതനായ ഡോ.കെ.മധുസൂദനരാജയുടേയും സുഗതവര്‍മ്മയുടേയും മകനാണ് മൂന്നാം റാങ്ക് നേടിയ രവിശങ്കര്‍ കെ.വി.

Click here to view Result