You are here:

ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സ് : അനില്‍ കെ.വി.ക്ക് ഒന്നാം റാങ്ക്

കേരള പ്രസ് അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ ഫലം പ്രസിദ്ധീകരിച്ചു.  
1000-ല്‍ 870 മാര്‍ക്ക് നേടിയ അനില്‍ കെ.വി. ഒന്നാം റാങ്ക് കരസ്ഥമാക്കി.  തൃശൂര്‍ മായന്നൂര്‍ കരിമ്പനയ്ക്കല്‍ വീ'ില്‍ വാസുദേവന്റെയും  ശാന്തിയുടേയും മകനാണ് അനില്‍.  
789 മാര്‍ക്ക് നേടിയ സ്വാതി രാജീവിനാണ് രണ്ടാം റാങ്ക്.  ആലപ്പുഴ ഹരിപ്പാട് മുക്കലത്ത് വികാസ് വീട്ടില്‍ പരേതനായ രാജീവിന്റെയും ജയയുടേയും മകളാണ് സ്വാതി രാജീവ്.  
771 മാര്‍ക്ക് നേടിയ കുശ്ബു സജിക്കാണ് മൂന്നാം റാങ്ക്.  എറണാകുളം പാടിവട്ടം വെളിയില്‍ വീ'ില്‍ വി.എസ്.സജിയുടെയും മായയുടേയും മകളാണ്. കേരള പ്രസ് അക്കാദമിയുടെ ആദ്യ ടെലിവിഷന്‍ ജേര്‍ണലിസം ബാച്ചിന്റെ ഫലമാണ് ഇത്.  പരീക്ഷയെഴുതിയ 24 പേരും വിജയിച്ചിട്ടുണ്ട്. കേരളത്തില്‍ ടെലിവിഷന്‍ ജേര്‍ണലിസം ഐച്ഛിക വിഷയമായി ഏക വര്‍ഷ പി.ജി.ഡിപ്ലോമ കോഴ്‌സിന് പഠന സൗകര്യമുള്ളത് കേരള പ്രസ് അക്കാദമിയില്‍ മാത്രമാണ്.

Click here to view Result