You are here:

Nair V. K. B

വി.കെ.ബി. നായര്‍

വി.കെ.ബി എന്ന പേരില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിു മലയാള മനോരമ കോട്ടയം റസിഡന്റ് എഡിറ്റര്‍ ആയിരന്നു വി.കെ.ഭാര്‍ഗവന്‍ നായര്‍.

മനോരമയില്‍ എഴുതിപ്പോന്ന കണ്ടതും കേട്ടതും എന്ന കോളത്തിലൂടെ മലയാള പത്രവായനക്കാര്‍ക്ക് സുപരിചിതനായിരുന്ന വി.കെ.ബി. ആദ്യകാലത്ത് റിപ്പോര്‍ട്ടിങ്ങ് രംഗത്തായിരുന്നു. പിന്നീട് എഡിറ്റിങ്ങ്, പത്രരൂപ കല്പന രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു.

1954 ല്‍ മനോരമയില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തനം ആരംഭിച്ച വി.കെ.ബി. 1970 ല്‍ ന്യൂസ് എഡിറ്ററായി. ദ് വീക്ക് ഇംഗഌഷ് വാരിക തുടങ്ങിയപ്പോള്‍ വി.കെ.ബി ആയിരുന്നു എഡിറ്റര്‍. പിന്നീട് ഇയര്‍ബുക്ക് തുടങ്ങിയപ്പോഴും അദ്ദേഹം എഡിറ്റര്‍ ചുമതല വഹിച്ചു. ഭാഷാപോഷിണി പ്രസിദ്ധീകരണത്തിന്റെയും ചുമതല വഹിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തനം സംബന്ധിച്ച് നിരവധി വര്‍ക്ക് ഷോപ്പുകളിലും സെമിനാറുകളിലും സംബന്ധിച്ചിട്ടുണ്ട്. അതിലൊന്ന് ബ്രിട്ടനിലെ കാര്‍ഡിഫില്‍ തോംസണ്‍ ഫൗണ്ടേഷന്‍ നടത്തിയ വര്‍ക്ക് ഷോപ്പ് ആയിരുന്നു. പത്രഡിസൈനിങ്ങിലും നിപുണനായിരുന്നു. കേരള പ്രസ് അക്കാദമിയുടെ പ്രഥമ വൈസ്  ചെയര്‍മാനായിരുന്ന വി.കെ.ബി കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍നടന്ന വര്‍ക്ക്‌ഷോപ്പുകള്‍ക്കും സെമിനാറുകള്‍ക്കും നേതൃത്വം വഹിച്ചിട്ടുണ്ട്.

 മനോരമയില്‍ ലീഡര്‍ റൈറ്ററും ആയിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എന്‍.കെ.കൃഷ്ണപിള്ളയുടെ മകന്‍ ആണ് ഭാര്‍ഗവന്‍നായര്‍. മനോരമയില്‍ ചേരുംമുമ്പ് സി.പി.ഐ. പ്രവര്‍ത്തകനായിരുു. ജനകേരളം സായാഹ്നപത്രത്തിന്റെ പത്രാധിപരായി അക്കാലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ് സ്ഥാനാര്‍ത്ഥിയായി തിരുവിതാംകൂര്‍ സര്‍വകലാശാല യൂണിയന്‍ സിക്ര'റിയായി'ുണ്ട്.

ഏറ്റുമാനൂര്‍ വാളവക്കോട്ട്് കുടുംബാംഗമാണ്. ഏറ്റുമാനൂര്‍ തെങ്ങോളില്‍ പുത്തന്‍പുരയില്‍ രാധയാണ് ഭാര്യ. എഞ്ചിനീയര്‍ ബി.അരുകുമാര്‍, മനോരമ കോ ഓര്‍ഡിനേറ്റിങ്ങ് എഡിറ്ററ്# ബി.അജയകുമാര്‍  എന്നിവരാണ് മക്കള്‍. 65 ാം വയസ്സില്‍, 1995 ഡിസംബര്‍ പത്തിന് ഡല്‍ഹിയില്‍ അന്തരിച്ചു.

Previous:
Next: