U K Kumaran
പ്രമുഖ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമാണ് യു.കെ കുമാരന് (ജനനം 1950 മേയ് 11ന്) ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്.
വീക്ഷണം വാരിക അസിസ്റ്റന്റ് എഡിറ്ററായി ജോലി ആരംഭിച്ച പിന്നീട് കേരളകൗമുദിയില്‍ ചേര്‍ന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന് വൈസ് പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി വൈസ് ചെയര്മാന് അടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. പതിനേഴാം വയസ്സില്‍ പുറത്തിറങ്ങിയ ചെറുകഥ 'ചലനം' ആണ് കുമാരനെ സാഹിത്യ മേഖലയില്‍ ശ്രദ്ധേയനാക്കിയത്. കോളേജ് പഠനകാലത്താണ് ആദ്യ നോവലായ 'വലയം' പുറത്തിറങ്ങിയത്
'പോലീസുകാരന്റെ പെണ്മക്കള്' എന്ന നോവിലിന് 2011ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. തക്ഷന്‍കുന്ന് സ്വരൂപം' എന്ന നോവിലിന് 2016 ലെ വയലാര്‍ അവാര്‍ഡിനു പുറമെ 2012ലെ വൈക്കം ചന്ദ്രശേഖരന് നായര്‍ വാര്‍ഡ് എന്നിവ ലഭിച്ചു. എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, എസ്.ബി.ഐ സാഹിത്യ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്, കെ.എ കൊടുങ്ങല്ലൂര്‍ പുരസ്കാരം, ഇ.വി.ജി പുരസ്കാരം, അപ്പന് തമ്പുരാന് പുരസ്കാരം, തലപ്പുരം സുകുമാരന്‍ പുരസ്കാരം, ജെ.സി കുറ്റിക്കാട് പുരസ്കാരം, സാഹിത്യ സമിതി പുരസ്കാരം, തോപ്പില്‍ രവി പുരസ്കാരം എന്നിവ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
വലയം, ഒരിടത്തും എത്താത്തവര്‍, മുലപ്പാല്‍, അശക്തി, എഴൂതപ്പെട്ടത്, ഒറ്റവാക്കില്‍ ഒരു ജീവിതം, തക്ഷന്‍കുന്നിലെ സ്വരൂപം, കാണാനുള്ളതല്ല കാഴ്ചകള്‍ എന്നിവയാണ് പ്രമുഖ നോവലുകള്‍. പുതിയ ഇരിപ്പിടങ്ങള്‍, മടുത്ത കളി, പാവം കള്ളന്, അടയാളങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു, റെയില്‍ പാളത്തില്‍ ഒരു കുടുംബം ധ്യാനിക്കുന്നു, അച്ചന് ഉറങ്ങുന്നില്ല, ഒരാളെ തേടി ഒരാള്‍ തുടങ്ങി 21ഓളം ചെറുകഥകളും 12 നോവലറ്റുകളും എഴൂതിയിട്ടുണ്ട്. ഗാന്ധി (ജീവചരിത്രം), ഒരു ബന്ദ് കാത്തിരിക്കുന്നു (ഓര്‍മ്മക്കുറിപ്പ്), അനുഭവം, ഓര്‍മ്മ, യാത്ര (യാത്രാ വിവരണം) എന്നിവയുടെ കുമാരന്റെ കൃതികളാണ്.
കോഴിക്കോട് പയ്യോളിയിലാണ് കുമാരന് ജനിച്ചത്. ഭാര്യ ഗീത. മക്കള്‍: മൃദുള്‍ രാജ്, മേഘ.