Krishnan C
പത്രത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പം പിരിയാതെ നിലകൊണ്ട മറ്റൊരു പത്രാധിപരാണ് മിതവാദി കൃഷ്ണന് എന്നറിയപ്പെടു സി. കൃഷ്ണന്. മിതവാദിയില്‍ എത്തുംമുമ്പെത െകൃഷ്ണന്‍ പത്രാധിപര്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു. കേരളസഞ്ചാരി എന്ന പത്രത്തിലാണ് കൃഷ്ണന് ആദ്യമായി പത്രാധിപത്യം വഹിക്കുന്നത്. പ്രമുഖന്മാര് കഠിനമലയാളത്തില്‍മാത്രം എഴുതിക്കൊണ്ടിരുന്ന അക്കാലത്ത് കൃഷ്ണന് സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ശൈലിയില്‍ ആണ് എഴുതിയത്.
മിതവാദി 1909 ല്‍ നിലച്ചുപോയ ഒരു തലശ്ശേരിപ്പത്രമായിരുന്നു അത്. വിലയ്ക്ക് വാങ്ങിയാണ് കൃഷ്ണന് 1913 ല്‍ കോഴിക്കോട്ട് നിന്നു പുതിയ പത്രമാരംഭിക്കുന്നത്. അന്ന് പ്രസിദ്ധീകരണത്തിന് മുകളില്‍ ' തിയ്യരുടെ വക' എന്നു രേഖപ്പെടുത്താറുണ്ടായിരുന്നു. വിഭാഗീയ ചിന്തയെക്കാളേറെ അവശജനവിഭാഗങ്ങളുടെ ശബ്ദം കേള്‍പ്പിക്കുക എന്ന ജീവിതദൗത്യത്തിന്റെ പ്രഖ്യാപനമായിരുന്നു അത്. സമുദായകാര്യങ്ങള്‍ മാത്രമല്ല, കൃഷ്ണന്റെ മുഖപ്രസംഗങ്ങളില്‍ വിശാലമായ ലോകമാണ് പ്രതിഫലിച്ചിരുന്നത്. മിതവാദി വായിച്ചാല്‍ ലോകകാര്യങ്ങളും. ഒന്നാം ലോകയുദ്ധകാലത്ത് യൂദ്ധവാര്ത്തകള് മാത്രം എഴുതിനിറച്ച് ദിനപത്രമായി ഇറക്കിയിരുന്നു മിതവാദി.
ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ജീവിതദൗത്യമായി സ്വീകരിച്ച മനുഷ്യസ്നേഹിയായിരുന്നു കൃഷ്ണന്. എഴുതുക മാത്രമല്ല, പൊതുരംഗത്തിറങ്ങി ഇത്തരം പോരാട്ടങ്ങളില്‍ പങ്കാളിയാവുക കൂടി ചെയ്തു. 1916 ല്‍ കോഴിക്കോട് തളി ക്ഷേത്ര പരിസരത്തെ റോഡില്‍ തീയര് മുതലായ ജാതിക്കാര്‍ നടക്കുന്നത് നിരോധിച്ചപ്പോള്‍ അത് ലംഘിക്കാന്‍ കൃഷ്ണന് സന്നദ്ധനായി. പില്ക്കാലത്ത് മാതൃഭൂമി സ്ഥാപകരായ കെ.പി.കേശവമേനോനും കെ.മാധവന്‍നായരും പ്രമുഖ അഭിഭാഷകന് മഞ്ചേരി രാമയ്യരും നിയമലംഘനത്തെ പിന്താങ്ങാന് കൃഷ്ണനൊപ്പം ഉണ്ടായിരുന്നു.
വൈക്കം സത്യാഗ്രഹത്തെ അര്ഥംകൊണ്ടു സഹായിച്ചവരുടെ മുന്‍നിരയിലായിരുന്നു സി.കൃഷ്ണന്. സമരത്തിന് ഊക്കും ഉഷാറും പകരാന്‍ പര്യാപ്തമായ നിരവധി മുഖപ്രസംഗങ്ങള്‍ മിതവാദി എഴുതി.
1867 ജൂണ്‍ പതിനൊന്നിന് തൃശ്ശൂരിലെ അതിസമ്പ ജന്മി കുടുംബങ്ങളില്‍ ഒന്നായ 'ചങ്ങരംകുമരത്ത് തറവാട്ടില്‍ ജനിച്ച സി കൃഷ്ണന് മദ്രാസില്‍ വക്കീല്‍ പഠനത്തിനു ശേഷമാണ് കോഴിക്കോട് ജില്ലാ കോടതിയില്‍ വക്കീലായി പ്രവര്‍ത്തനം തുടങ്ങിയത്. 1938 നവംബര്‍ 29 ന് അന്തരിച്ചു.