Nenmeni G M
ആദ്യകാല കമ്യൂണിസ്റ്റും ജനയുഗം, ദേശാഭിമാനി പത്രങ്ങളുടെ ലേഖകനും ആയിരുന്നു ജി.എം. നെന്മേനി എന്ന ഗോപാലമേനോന്‍ നെന്മേനി.
വിവിധ പത്രങ്ങളില്‍ മുപ്പതുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട് നെന്മേനി. തിരുവനന്തപുരത്തും എറണാകുളത്തുമായി നവജീവന്‍, നവകേരളം, മാതൃഭൂമി എന്നിവയുടെയും ലേഖകനായി പ്രവര്‍ത്തിച്ചു. പുന്നപ്ര-വയലാര്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. കോളിളക്കമുണ്ടാക്കിയ ഒട്ടേറെ വാര്‍ത്തകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യില്‍തന്നെ നിന്ന നെന്മേലി സോവിയറ്റ് നാട് പത്രാധിപസമിതി അംഗമായ മദ്രാസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നെന്മേനിയുടെ കമ്പി എന്ന പേരില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം മകന് കെ.കെ.മോഹനന് എഴുതി കേരള പ്രസ് അക്കാദമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1993 ഡിസംബര്‍ അഞ്ചിന് അന്തരിച്ചു. 78 വയസ്സായിരുന്നു. ഭാര്യ കെ.ലീലാമ്മ.മക്കള്‍ കെ.കെ.മോഹനന്, കെ.കെ.സരള, കെ.കെ.ലതിക, കെ.കെ.ജയന്.