Cheruppa T P
പ്രശസ്ത പത്രപ്രവര്‍ത്തകനായ ടി.പി.ചെറൂപ്പ ചെറുകഥകള്‍ രചിച്ചുകൊണ്ടാണ് എഴുത്തിന്റെ രംഗത്തേക്കു പ്രവേശിക്കുന്നത്. 1976ല്‍ കോഴിക്കോട് നിന്നു പ്രസിദ്ധീകരിച്ചിരുന്ന ലീഗ് ടൈംസ് പത്രത്തില്‍ സഹപത്രാധിപരായിരുന്നു. 1984ല്‍ ചന്ദ്രികയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തും കൊച്ചിയിലും ലേഖകനായിരുന്നിട്ടുണ്ട്.
1986ല്‍ മാധ്യമം പത്രം ആരംഭിച്ചകാലത്തുതന്നെ കോഴിക്കോട് ബ്യൂറോവിന്റെ ചുമതല വഹിച്ചു. 1980 തൊട്ട്് പതിനേഴു വര്‍ഷം ലീഗ് ടൈംസ്, ചന്ദ്രിക, മാധ്യമം പത്രങ്ങള്‍ക്കു വേണ്ടി നിയമസഭ റിപ്പോര്‍ട്ട്് ചെയ്തു. മാധ്യമം പത്രത്തിന്റെ തിരുവനന്തപുരം, കൊച്ചി,കണ്ണൂര്‍, കോഴിക്കോട് യൂണിറ്റ് ഡസ്കുകളുടെ ചുമതല വഹിച്ചു. കുറച്ചു വര്‍ഷം മാധ്യമം പിരീയോഡിക്കല്‍സ് ചുമതല വഹിച്ചു. 2004ല്‍ അസി.എഡിറ്ററായി. 2010-13 കാലത്ത് ചന്ദ്രിക ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. കൊല്ലം പ്രസ് ക്ലബ്ബിന്റെ, മികച്ച മുഖപ്രസംഗത്തിനുള്ള കാമ്പിശ്ശേരി അവാര്‍ഡ്, മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന് അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹനായി. മികച്ച പുസ്തകത്തിനുള്ള ടി.പി.കുട്ട്യമ്മു പുരസ്കാരം,മികച്ച എഡിറ്റര്‍ക്കുള്ള കൊയമ്പത്തൂര് സോഷ്യല്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്റെ റഹീം മേച്ചേരി അവാര്‍ഡ്, ദേശീയ പത്രപ്രവര്ത്തകബഹുമതിയായ സി.എച്ച്. മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ് തുടങ്ങിയ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്്.
മലയാളി മുസ്ലിം മാന്വല്‍, മുസ്ലിം ലീഗ് സംഭവങ്ങള്‍; നഖചിത്രങ്ങള്‍, അലിവു പെയ്യും ശൗര്യം, കനല്‍പഥങ്ങളിലൂടെ ഒരാള്‍, വൃക്ഷത്തണുപ്പിലെ അസര്‍മുല്ല, നേര്‍ക്കുനേരെ ഒരു ജീവിതം, വീണപൂക്കള്‍ പരിമണം പരത്തുന്നു എന്നീ കൃതികളുടെ കര്‍ത്താവാണ്.
1953 ജൂണ്‍ ഒന്നിന് ചെറൂപ്പയില്‍ ജനനം. മാതാവ് പരേതയായ ള്ളിക്കണ്ടി.പിതാവ് തൊണ്ട്യേരി മൊയ്തീന് കുട്ടിഹാജി.ഭാര്യ സുബൈദ.മക്കള്‍ മുംതാസ്, മുഷ്താക്, മുസമ്മില്‍