You are here:

Awards

2012-ലെ മികച്ച ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കേരള പ്രസ് അക്കാദമി അവാര്‍ഡിന് വി.എം.ദീപ അര്‍ഹയായി.  25,000രൂപയും പ്രശസ്തിപത്രവുംമാണ് അവാര്‍ഡ്.

    വി.എം.ദീപ രചനയും അവതരണവും നിര്‍വഹിച്ച് ഇന്ത്യാവിഷനില്‍ സംപ്രേഷണം ചെയ്യുന്ന 'ദ ഗ്രീന്‍ റിപ്പോര്‍'്' , സാമൂഹിക രാഷ്ട്രീയ പ്രസക്തികൊണ്ടും  മാധ്യമപരമായ പ്രൊഫഷണല്‍ മികവുകൊണ്ടും ശ്രദ്ധേയമായതായി ജഡ്ജിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, ഷാജി ജേക്കബ്, രാജു റാഫേല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള 2012-ലെ കേരള പ്രസ് അക്കാദമി  ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് കേരള കൗമുദി കോട്ടയം യൂണിറ്റിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി. ജയകുമാര്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

കേരള കൗമുദിയില്‍ 2012 ഡിസംബര്‍ 20 മുതല്‍ 27 വരെ പ്രസിദ്ധീകരിച്ച 'കൊല്ലല്ലേ നമ്മുടെ കായലിനെ' എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹമായത്.  എന്‍.ആര്‍.എസ്.ബാബു, കെ.ഗോവിന്ദന്‍കുട്ടി, വി.രാജഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. 

കേരള പ്രസ് അക്കാദമിയുടെ 2012-ലെ മികച്ച പ്രാദേശിക ലേഖകനുള്ള മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി കാസര്‍കോഡ് ലേഖകന്‍ പി.പി.ലിബീഷ്‌കുമാര്‍ അര്‍ഹനായി.  25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.  മാതൃഭൂമി ദിനപത്രത്തില്‍ 2012 ജൂലൈ 27, സെപ്തംബര്‍ രണ്ട്, എട്ട്് തീയതികളില്‍ പ്രസിദ്ധീകരിച്ച  'മൊഗ്രാല്‍ പുത്തൂരിന്റെ ദുരിതകാഴ്ചകള്‍'  എന്ന റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്.

2012ലെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള കേരള പ്രസ് അക്കാദമി അവാര്‍ഡിന് മംഗളം ദിനപത്രത്തിലെ രജിത് ബാലന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. മംഗളം ദിനപത്രത്തില്‍ 2012 ഏപ്രില്‍ 27 ന് പ്രസിദ്ധീകരിച്ച 'കണ്ണീരിനു മുന്നില്‍ കരുണയില്ലാതെ' എന്ന ന്യൂസ് ഫോട്ടോയാണ് അവാര്‍ഡിനര്‍ഹമായത്. ഓ.കെ. ജോണി, എ. സഹദേവന്‍, മഹേഷ് മംഗലാട ് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. റോഡപകടത്തില്‍പെട്ട് കരുണയാചിക്കുന്നവരോട് നിസ്സംഗത കാട്ടുന്ന സമൂഹത്തെയാണ് ഫോട്ടോഗ്രാഫര്‍ തുറന്നുകാട്ടുന്നതെന്ന് സമിതി വിലയിരുത്തി.

    2012ല്‍ കേരളത്തിലെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി.  25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.  

2012-ല്‍ മലയാളദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച എഡിറ്റോറിയലിന് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് ദീപിക ദിനപത്രം അര്‍ഹമായി.  25000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.  

    2012 നവംബര്‍ ഒന്‍പതിന് ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'ഇതും അടിമവേലയല്ലേ?' എന്ന മുഖക്കുറിപ്പിനാണ് അവാര്‍ഡ്.  മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കെ.എം.റോയ്, സി.ഉത്തമക്കുറുപ്പ് എന്നിവര്‍ അംഗങ്ങളായ ജഡ്ജിംഗ് കമ്മിറ്റിയാണ് എഡിറ്റോറിയല്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ പരിശോധിച്ചത്.