ഗള്‍ഫിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഗള്‍ഫ് ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായിരുന്നു പി.വി വിവേകാനന്ദ്. ഒറ്റപ്പാലം പുതുക്കുടി വലിയവീട്ടില്‍ കുടുംബാംഗമാണ് . ഗള്‍ഫ് മേഖലയില്‍ മൂന്നരപതിറ്റാണ്ടുകാലം മാധ്യമ -സാമൂഹിക മേഖലയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. പശ്ചിമേഷ്യന്‍ പ്രശ്നങ്ങളെക്കുറിച്ച് ആധികാരികമായി എഴുതിയിരുന്ന വിവേകാനന്ദന് , നേരത്തേ അമ്മാനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ജോര്‍ദാന്‍ ടൈംസി'ല്‍ എഡിറ്ററായിരുന്നു.രണ്ടു പതിറ്റാണ്ടുകാലം ജോര്‍ദാനിലായിരുന്നു പത്രപ്രവര്‍ത്തനം. ഇറാന്-ഇറാഖ് യുദ്ധവും പലസ്തീന് സമരവും ലബനനിലെ ആഭ്യന്തരയുദ്ധവും യമനിലെ യുദ്ധവും സൊമാലിയന്‍ പ്രശ്നങ്ങളും ഗള്‍ഫ് യുദ്ധങ്ങളുമെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് ദശാബ്ദത്തിനിടെ മേഖലയിലുണ്ടായ സംഘര്‍ഷങ്ങളെല്ലാം 'ഗള്‍ഫ് ടുഡെ'ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു. സൊമാലിയയില്‍ വെച്ച് തീവ്രവാദികള്‍ വിവേകാനന്ദിനെ തട്ടിക്കൊണ്ടുപോയ സംഭവവുമുണ്ടായി. റുവാണ്ടയില്‍ വെച്ച് മര്‍ദനമേറ്റതും ബോസ്നിയയില്‍ വെച്ച് വെടിയേറ്റതുമായ ഒട്ടേറെ അനുഭവങ്ങള്‍ വിവേകാനനെ തേടിയെത്തി.....
You are here: