1924 മെയ് 29ന് ജനിച്ച് തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത കെ.സി.ജോണ്‍ ആദ്യം തൊഴിലെടുക്കുന്നത് 1944 ലാണ്, ചെന്നൈയില്‍ പ്രതിരോധ വകുപ്പ് സ്ഥാപനത്തില്‍. പിന്നെ ബോംബെയില്‍ ക്ലാര്‍ക്കായി സ്ഥലംമാറി. ജോണിന്റെ സഹോദരന്‍ ജോസഫ് ജോണ്‍ അക്കാലത്ത് അവിടെ, കെ.എം.മുന്‍ഷി തുടക്കം കുറിച്ച സോഷ്യല്‍ വെല്‍ഫെയര്‍ എന്നൊരു വാരികയുടെ എഡിറ്റര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ജോണ്‍ പത്രപ്രവര്‍ത്തനത്തോട് അടുത്തു. ആദ്യ പത്രപ്രവര്‍ത്തനാനുഭവം ബി.ജി.ഹോര്‍ണിമേന്‍ സ്ഥാപക പത്രാധിപരായ ദ അഡ്വക്കേറ്റ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിലായിരുന്നു. ആഴ്ചകള്‍ക്കകം പത്രം പൂട്ടി. തുടര്‍ന്ന് ജോണ്‍ ദ ഒറിയന്റ് പ്രസ് ഓഫ് ഇന്ത്യ എന്ന വാര്‍ത്താ ഏജന്‍സിയില്‍ റിപ്പോര്‍ട്ടറായി. അതാവട്ടെ, ഇന്ത്യ സ്വതന്ത്രമായതോടെ രാജ്യം വിട്ടു. പിന്നെയാണ് ദ ഫ്രീ പ്രസ് ജേണലില്‍ ചേര്‍ന്നത്......
You are here: