രാമചന്ദ്രന്‍ കൊടാപ്പള്ളി
മേല്‍വിലാസം കൂടെകൂട്ടാന്‍ ഇഷ്ടപ്പെടാത്ത പത്രപ്രവര്‍ത്തകനായിരുന്നു രാമചന്ദ്രന്‍ കൊടാപ്പള്ളി . ആരവവും ആര്‍ഭാടവുമില്ലാത്ത ജീവിതവും ഒടുവില്‍ മരണവും. 1944ല്‍ കൊടാപ്പള്ളി കുട്ടിരാമന്‍ വൈദ്യരുടേയും ചെറുവണ്ണൂര്‍ ദേവകി അമ്മയുടേയും മകനായി കോഴിക്കോടിനടുത്ത് കോട്ടൂളിയില്‍ ജനനം. ഏഴ് സഹോദരിമാര്‍. മുപ്പത്തിരണ്ടോളം താളിയോല ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു അച്ഛന്‍. വ്യാകരണത്തിലുംആയുര്‍വേദത്തിലും പണ്ഡിതന്‍. പാണ്ഡിത്യത്തിലും പ്രാഗത്ഭ്യത്തിലുംമുന്‍പന്തിയിലായിരുന്നു കൊടാപ്പള്ളികുടുംബം. സ്വാതന്ത്ര്യസമരസേനാനിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വിദ്വാന്‍ അപ്പുക്കുട്ടന്‍വൈദ്യര്‍, രവീന്ദ്രന്‍ വൈദ്യര്‍, അഡ്വ.ബാലഗോപാല്‍, പ്രൊഫ.പുഷ്പവല്ലി, ഡോ.സിതാര, ഡോ.ശരത്കൃഷ്ണഎന്നിവരൊക്കെ കൊടാപ്പള്ളി തറവാട്ടിലെ അംഗങ്ങളാണ്. എഴുത്തിലെ പാരമ്പര്യം വരദാനമായി ലഭിച്ച.......