1924-ല്‍ ജനിച്ച കെ.തങ്കം ബി.ബി.എ ഓണേഴ്‌സ് ബിരുദമെടുത്ത് തൃശൂര്‍ കാര്‍മല്‍ കോളേജ് ലക്ചററായിരിക്കെയാണ് പത്രപ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായത്. 1952-ല്‍ മാതൃഭൂമി പത്രാധിപസമിതിയംഗമായി. മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല നിര്‍വഹിച്ചുകൊണ്ട് കഴിവുതെളിയിച്ച തങ്കം ശ്രീശാരദാസംഘം, രാമകൃഷ്ണമിഷന്‍ എന്നിവയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭക്കായി സാമൂഹ്യരംഗത്തും തിളങ്ങി. നല്ല രചനാപാടവമുണ്ടായിരുന്ന തങ്കത്തിന് വനിതാ പത്രാധിപ എന്ന നിലയില്‍ വലിയസ്ഥാനം കല്പിക്കപ്പെട്ടു. വനിതകള്‍ക്ക് അനുയോജ്യമായ തൊഴില്‍ പത്രപ്രവര്‍ത്തനമാണെന്ന് അവര്‍ തെളിയിക്കുകയായിരുന്നു.....
...