കേരള തലസ്ഥാനത്ത് പി.സി.സുകുമാരന്‍ നായരോളം മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പത്രലേഖകന്മാര്‍ വേറെ അധികമില്ല. 1931 ജുലായി 3ന് തിരുവനന്തപുരത്ത് പാല്‍കുളങ്ങരയില്‍ മധുമുക്ക് വീട്ടില്‍ കെ.പരമേശ്വരന്‍പിള്ളയുടെയും കെ.ഭാരതിയമ്മയുടെയും മകന് പി.സി.സുകുമാരന്‍ നായര്‍ ഇന്റര്‍മീഡിയറ്റിന് പഠിച്ചുകൊണ്ടിരിക്കെതന്നെ പത്രപ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചിരുന്നു. വഞ്ചിഭൂമി വാരികയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഇന്ത്യന്‍ എക്സ്പ്രസ് പ്രാദേശിക ലേഖകനായും പ്രവര്‍ത്തിച്ചു. സീനിയര്‍ ഇന്റര്‍മീഡിയറ്റില്‍ പഠിക്കുമ്പോള്‍ കേരള കൗമുദി ലേഖകനായി. ബി.എ, എം.എ ബിരുദങ്ങള്‍ നേടിയത് ജോലി ചെയ്തുകൊണ്ടുതന്നെ. 1960 മുതല്‍ 1985 വരെ തിരുവനന്തപുരത്ത് മാതൃഭൂമി ലേഖകനായിരുന്നു. പിന്നീട് കുറച്ചുകാലം കേരള കൗമുദിയിലേക്ക് മടങ്ങിയെങ്കിലും പബ്ലിക് റിലേഷന്‍സ് ഓഫീസറായി മാതൃഭൂമിയിലേക്ക് .........
You are here: