കേരളത്തില്‍ ഫോട്ടോജേര്‍ണലിസത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ് രാജന് പൊതുവാള്. ഒരു റിപ്പോര്‍ട്ടറേക്കാള്‍ തൊഴില്‍പരമായ റിസ്ക് കൂടുതലാണ് ന്യൂസ് ഫോട്ടോഗ്രാഫര്‍ക്ക്. നിമിഷാര്‍ദ്ധത്തില്‍ കാലവും കാലക്കേടും സന്തതസഹചാരിയായിരിക്കും.1974-ല്‍ എറണാകുളത്ത് ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ അവിചാരിതമായാണ് മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെടുന്നത്. പഠനം പൂര്‍ത്തിയാക്കി മാതൃഭൂമി പത്രാധിപര്‍ കെ.പി.കേശവമേനോന്റെ പ്രത്യേക അനുഗ്രഹാശിസ്സുകളോടെ ആഴ്ചപ്പതിപ്പില്‍ നിയമിക്കപ്പെട്ടു. എം.ടി.വാസുദേവന്‍ നായരായിരുന്നു ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍. എം.ടി.യുടെ പത്രാധിപത്യത്തില്‍ ആഴ്ചപ്പതിപ്പ് ഓഫ്സെറ്റില്‍ അച്ചടിതുടങ്ങിയിരുന്നു. രാജന് പൊതുവാളിന്റെ മികവാര്‍ന്ന ചിത്രങ്ങള്‍ വാരികക്ക് മുതല്‍കൂട്ടായി. വൈകാതെ പത്രത്തിലേക്കു കൂടി പൊതുവാളിന്റെ സേവനങ്ങള്‍ ആവശ്യമായി. വെറുമൊരു ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നില്ല രാജന് പൊതുവാള്. വാര്‍ത്തയുടെ സെന്‍സ് ഉള്‍ക്കൊണ്ട് തന്റെ ക്യാമറക്കണ്ണുകൊണ്ട് ഒരേസമയം ഒരു ജേര്‍ണലിസ്റ്റിന്റെയും ആര്‍ട്ട് എഡിറ്ററുടേയും ജോലി അദ്ദേഹം ചെയ്തു. .....
You are here: