1919-ല്‍ ഏറനാട് താലൂക്കിലെ കൊങ്ങോട്ടിക്കടുത്ത നെടിയിരിപ്പില്‍ ജനിച്ച തെരുവത്ത് രാമന് കോഴിക്കോട് കേന്ദ്രമാക്കി നടത്തിയ പത്രപ്രവര്‍ത്തനം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. നീലഗിരി, ദേവര്‍ഷോല സ്കൂളുകളിലും മഞ്ചേരി ബോയ്സ് ഹൈസ്കൂളിലും വിദ്യാഭ്യാസം ചെയ്ത തെരുവത്ത് രാമന് 1938-ല്‍ 19-ാമത്തെ വയസ്സില്‍ സാഹിത്യകാഹളത്തിന്റെ പത്രാധിപരായിട്ടാണ് പത്രപ്രവര്‍ത്തനരംഗത്ത് വരുന്നത്. കാഹളം വാരികയായപ്പോള്‍ പ്രസ് കണ്ടുകെട്ടി. 1946-ല്‍ ഭാരതി സാഹിത്യവാരികയുമായാണ് വീണ്ടും രംഗത്തെത്തിയത്.. മാപ്പിളറവ്യൂ, യുവകേസരി, യുവകാഹളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കവിതകളും എഴുതാറുണ്ടായിരുന്നു ...
You are here: