കോട്ടയം ജില്ലയിലെ കാണക്കാരിക്കടുത്തുള്ള പട്ടിത്താനത്ത് വി.ജോര്‍ജിന്റെയും തെരേസയുടെയും ഇളയ മകനായി വിക്റ്റര്‍ ജോര്‍ജ് 1955 ഏപ്രില്‍ പത്തിന് ജനിച്ചു. ബാല്യത്തില്‍ ഫുട്ബോള്‍ കളിയോടായിരുന്ന കമ്പം. കുറവിലങ്ങാട് ദേവമാതാ കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. സഹോദരന് വിന്‍സെന്റില്‍നിന്ന് ഇക്കാലത്താണ് വിക്റ്ററിലേക്ക് ഫോട്ടോഗ്രാഫിപ്രേമം പകര്‍ന്നത്. പഠനം കഴിഞ്ഞതോടെ വിക്റ്റര്‍ ഫോട്ടോഗ്രാഫി ഒരു പ്രൊഫഷനായി സ്വീകരിച്ചുകഴിഞ്ഞിരുന്നു. വേറിട്ട കാഴ്ചകള്‍ കണ്ടെത്താനുള്ള ഒരു കണ്ണ് തനിക്കുണ്ടെന്ന് വിക്റ്റര്‍തന്നെ ഇക്കാലത്ത് കണ്ടെത്തുന്നുണ്ട്......
You are here: