You are here:

C.H.Muhammed Koya

ജനഹൃദയങ്ങളില്‍ ജീവിച്ച കര്‍മ്മധീരനായ രാഷ്ട്രീയ നേതാവും ഉജ്ജ്വല വാഗ്മിയും ഉള്‍കാഴ്ചയുള്ള പത്രപ്രവര്‍ത്തകനുമായിരുന്നു സി.എച്ച്. മുഹമ്മദ്‌കോയ. കോഴിക്കോട് ജില്ലയിലെ അന്തോളി ഗ്രാമത്തില്‍ ആലി മുസ്ല്യാരുടെയും മറിയോമ്മയുടേയും സീമന്ത പുത്രനായി 1927 ജൂലൈ 15 ന് ജനിച്ചു.പാച്ചന്‍ മാസ്റ്റര്‍ നടത്തിയ കൊണ്ടൂര്‍ എയിഡഡ് എലിമെന്ററി സ്‌കൂളിലും വേളൂര്‍ മാപ്പിള എലിമെന്ററി സ്‌കൂളിലും കൊയിലാണ്ടി ബോര്‍ഡ് ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജില്‍ 1943 ല്‍ ഇന്റര്‍ മീഡിയറ്റിന് ചേര്‍ന്നു. അക്കാലത്ത് തലശ്ശേരിയില്‍നിന്നും പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ച ചന്ദ്രികയിലും ന്യൂ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഡോണിലും മദിരാശിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഡെക്കാന്‍ ടൈംസിലും കുറിപ്പുകളെഴുതി. എം.കെ. അത്തോളി എന്ന തൂലികാ നാമത്തിലും തൂലിക ചലിപ്പിച്ചു. സാമൂതിരി കോളേജിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാര്‍ത്ഥിയായിരുന്നു സി.എച്ച്....