You are here:

K.K.Menon

കെ.കെ.മേനോന്‍ 

പത്രപ്രവര്‍ത്തന രംഗത്തും സാഹിത്യരംഗത്തും ഒരുപോലെ പ്രവര്‍ത്തിച്ച കൃഷ്ണന്‍കുട്ടിമേനോന്‍ എന്ന കെ.കെ.മേനോന്‍ കേരള ടൈംസിലാണ് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്.  25 വര്‍ഷത്തെ സേവനത്തിന്‌ശേഷം 1990ല്‍ കേരള ടൈംസില്‍ നിന്ന് വിരമിച്ചു. പത്രപ്രവര്‍ത്തനമായിരുന്നു മുഖ്യ കര്‍മ്മ മണ്ഡലമെങ്കിലും കഥ, കവിത, ലേഖനം, നിരൂപണം, വിവര്‍ത്തനം  തുടങ്ങി മേനോന്‍ തൂലിക ചലിപ്പിക്കാത്ത സാഹിത്യശാഖകളില്ല.  വിവര്‍ത്തനമായിരുന്നു പ്രിയം.  ടെന്നിസി വില്യംസ്, മോപ്പസാങ്ങ്, ചെക്കോവ്, മാക്‌സിം ഗോര്‍ക്കി തുടങ്ങി വിശ്വസാഹിത്യത്തിലെ പ്രഗത്ഭരുടെ നിരവധി കൃതികള്‍ അദ്ദേഹം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. സംസ്‌കൃത പണ്ഡിതനായ പുലപ്പായില്‍ കെ.പി.കൃഷ്ണപിള്ളയുടെയും നേരിയംകോട്ട് വീട്ടില്‍ സി.കാവമ്മയുടെയും മകനായി 1932 സെപ്തംബര്‍ അഞ്ചിനാണ് ഇടപള്ളിയില്‍ കെ.കെ.മേനോന്‍ ജനിച്ചത്.  അച്ഛന്റെ വിയോഗത്തിന്‌ശേഷം പകരം നില്‍ക്കാന്‍ കുടുബഭാരമേറ്റെടുത്ത മേനോന്‍ ഇന്റര്‍മീഡിയറ്റ് പാസ്സായതോടെ പഠനം നിര്‍ത്തി.  പിന്നീട് െ്രെപവറ്റായാണ് സാഹിത്യവിശാരദ് പൂര്‍ത്തിയാക്കിയത്. 1951ല്‍ ടെന്നിസി വില്യംസിന്റെ ഏകാങ്കനാടകം 'പ്രണയലേഖനം'വിവര്‍ത്തനം ചെയ്തു.