You are here:

K.P.Vijayan

മുന്‍ തലമുറയിലെ പത്രപ്രവര്‍ത്തകരില്‍ മുന്‍ നിരക്കാരനായിരുന്നു അന്തരിച്ച കെ.പി.വിജയന്‍.  ലളിതമായ രാഷ്ട്രീയ അവലോകനങ്ങളും ചടുലമായ സാമൂഹ്യ വിമര്‍ശനങ്ങളും കൊണ്ട് ദീപ്തമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 1933 ജൂ ഒന്നിന് കണ്ണൂര്‍ പാട്യത്തെ കതിരൂര്‍ കോ'യംപൊയിലിലാണ് കറുത്തക്കോട്ട് പുത്തലത്ത് വിജയന്റെ ജനനം.  അച്ഛന്‍ കറുത്തക്കോട്ട'് കണ്ണന്‍.  അമ്മ പുത്തലത്ത് ചിരുത. 1948-ല്‍ കതിരൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1953-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടി.  1954-ല്‍ നാഗ്പൂരിലെ ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. 1952-ല്‍ 'നേതാവിന്റെ തല' എന്ന ആദ്യകഥ പേരുവയ്ക്കാതെ 'കാഥികനി'ല്‍ പ്രസിദ്ധീകരിച്ചു.  1955-ല്‍ 'ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂ' ഇംഗ്ലീഷടക്കമുള്ള ഭാഷകളില്‍ 17 രാജ്യങ്ങളിലായി നടത്തിയ ലോക ചെറുകഥാ  മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയത് കെ.പി.വിജയന്റെ 'ചെകുത്താന്റെ മക്കള്‍' എന്ന കഥയാണ്.  ഒന്നാം സമ്മാനം നേടിയത് എം.ടി.വാസുദേവന്‍ നായരുടെ 'വളര്‍ത്തുമൃഗങ്ങളും' 1955-ല്‍ തന്നെ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ റിപ്പോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചു........