പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫോട്ടോജേണലിസം കോഴ്സ് (12-ാം ബാച്ച്)

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 12-ാം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ അനുശ്രീ ജി.എസ്     ഒന്നാം റാങ്കിനും  ശിവപ്രസാദ് എസ്.ആര്‍ രണ്ടാം റാങ്കിനും  കൊച്ചി സെന്ററിലെ ഭരത് മോഹന്‍ പി.എസ്   മൂന്നാം റാങ്കിനും അര്‍ഹരായി. കോഴിക്കോട് എടക്കര അനുഗ്രഹത്തില്‍  ഗോപാലന്‍കുട്ടിയുടെയും സി. ശാരദയുടെയും  മകളാണ് ഒന്നാം റാങ്ക് നേടിയ അനുശ്രീ ജി.എസ്. തിരുവനന്തപുരം പുളിയറക്കോണം ആനന്ദ് ഭവനില്‍ കെ.സി. ശിവന്‍കുട്ടിയുടെയും പി രേണുകയുടെയും  മകനാണ് രണ്ടാം റാങ്ക് നേടിയ ശിവപ്രസാദ് എസ്.ആര്‍. മൂന്നാം റാങ്ക് നേടിയ ഭരത്‌മോഹന്‍ പി.എസ്  തൃശൂര്‍ ത്രിവേണി പോണത്ത് വീട്ടില്‍ സുരേഷിന്റെയും ദീപയുടെയും മകനാണ്.  

Click here to view Result Kochi & TVM