ദേശീയ മാധ്യമദിനാചരണം നവംബര്‍ 16ന്
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും കേരള പ്രസ് അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മാധ്യമദിനാചരണം നവംബര്‍ 16 രാവിലെ 10.30-ന് കേരള പ്രസ് അക്കാദമി ഹാളില്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. 'പൊതുകാര്യങ്ങളിലെ സുതാര്യത': മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സിഎന്‍എന്‍ ഐബിഎന്‍ മാനേജിംഗ് എഡിറ്റര്‍ ആര്.രാധാകൃഷ്ണന്, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, അഡ്വ:ശിവന് മഠത്തില്‍ എന്നിവര്‍ പങ്കെടുക്കും. പ്രസ് അക്കാദമിയിലെ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും മീഡിയ പ്രത്യേക പതിപ്പിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും.
അക്കാദമി വൈസ് ചെയര്മാന് കെ.സി.രാജഗോപാല്‍ സ്വാഗതവും സെക്രട്ടറി എന്‍.എസ്.അനില്‍കുമാര്‍ നന്ദിയും പറയും.