ദേശീയ മാധ്യമ ദിനം: വാര്‍ത്താ രചന, ലേഖന മത്സരങ്ങള്‍ നടത്തുന്നു
ദേശീയ മാധ്യമ ദിനാചരണത്തോടനുബന്ധിച്ച് കേരള പ്രസ് അക്കാദമിയും ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്്‌മെന്റും സംയുക്തമായി മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കായി വാര്‍ത്താ രചനാ മത്സരവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മത്സരവും നടത്തുന്നു. കേരളത്തിലെ മാധ്യമ പഠനകേന്ദ്രങ്ങളിലോ കോളേജുകളിലോ ജേര്‍ണലിസം ഒരു വിഷയമായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ത്താ രചനാ മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനത്തെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവിഭാഗത്തിനുവേണ്ടിയുള്ള ലേഖനമെഴുത്ത് മത്സരത്തിലും പങ്കെടുക്കാം. എറണാകുളം ജില്ലയിലെ കാക്കനാട് പ്രവര്‍ത്തിക്കുന്ന കേരള പ്രസ് അക്കാദമിയുടെ ഓഡിറ്റോറിയത്തില്‍ നവംബര്‍ 15 ശനിയാഴ്ച രാവിലെ 11 മണിക്കാണ് മത്സരങ്ങള്‍ നടക്കുക. പങ്കെടുക്കുന്നവര്‍ വിദ്യാര്‍ത്ഥി ആണെന്ന് തെളിയിക്കുന്ന ഐഡന്റിറ്റി കാര്‍ഡ് / കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0484 - 2423780 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇ-മെയില്‍: courses@pressacademy.org . ജേതാക്കള്‍ക്ക് നവംബര്‍ 16 ഞായറാഴ്ച പ്രസ് അക്കാദമിയില്‍ നടക്കുന്ന ദേശീയ മാധ്യമ ദിനാചരണ ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് സമ്മാനങ്ങള്‍ വിതരണംചെയ്യും. ഓരോ വിഭാഗത്തിലും ജേതാക്കള്‍ക്ക് 2500 രൂപയും പുസ്തകങ്ങളും ഉള്‍പ്പെടെ 5000 രൂപയുടെ ഒന്നാം സമ്മാനവും 1500 രൂപയും പുസ്തകങ്ങളും ഉള്‍പ്പെടെ 3000 രൂപയുടെ രണ്ടാം സമ്മാനവും 1000 രൂപയും പുസ്തകങ്ങളും ഉള്‍പ്പെടെ 2000 രൂപയുടെ മൂന്നാം സമ്മാനവും നല്‍കും.