You are here:

Ahmed KM

 

 പ്രശസ്ത പത്രപ്രവര്‍ത്തകനും 'മാതൃഭൂമി' കാസര്‍കോട് ബ്യൂറോ ചീഫുമായിരുന്നു കെ.എം.അഹ്മദ്.

അഹ്മദ് നാലുപതിറ്റാണ്ട് 'മാതൃഭൂമി'യുടെ കാസര്‍കോട് ലേഖകനായിരുന്നു. എഴുത്തുകാരനും സാംസ്‌കാരിക നായകനും മികച്ച വാഗ്മിയുമായിരുന്നു. െ്രെപമറി സ്‌കൂള്‍ അധ്യാപകനായിരിക്കെ 1968ലാണ് പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നത്. 1970 വരെ മാതൃഭൂമിയുടെ കാസര്‍കോട് ലേഖകനായി പ്രവര്‍ത്തിച്ചു. 1985ല്‍ സ്റ്റാഫ് ലേഖകനായി. 2010ല്‍ വിരമിച്ചു. കുറച്ചു കാലം കണ്ണൂര്‍ ഡെസ്‌കില്‍ ചീഫ് സബ് എഡിറ്ററായിരുന്നു. കാസര്‍കോടിന്റെ സ്?പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ, വാര്‍ത്തയില്‍ കളങ്കം ചേര്‍ക്കാത്ത മികച്ച പത്ര പ്രവര്‍ത്തകനായിരുന്നു അഹ്മദ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1997ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ഉത്തരകേരളത്തിലെ സ്വാതന്ത്ര്യസമര മുന്നേറ്റം' എന്ന പരമ്പരയ്ക്ക് നെഹ്‌റു പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചു. 1998ല്‍ മികച്ച പത്രലേഖകനുള്ള സി.എച്ച്.മുഹമ്മദ്‌കോയ മെമ്മോറിയല്‍ അവാര്‍ഡ്, 2002ല്‍ കോട്ടയം സാഹിത്യസാംസ്‌കാരിക സമിതിയുടെ അക്ഷരശ്രീ അവാര്‍ഡ്, ദുബായ് മലബാര്‍ സാംസ്‌കാരികവേദി അവാര്‍ഡ് എന്നിവ നേടി. നിരവധി ലേഖനങ്ങളും കവിതകളും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1970കളില്‍ കാസര്‍കോട്ട് വ്യാപകമായിരുന്ന സ്വര്‍ണ കള്ളക്കടത്ത് വാര്‍ത്തകള്‍ അന്വേഷണാത്മാകരീതിയില്‍ പുറത്തുകൊണ്ടുവന്നതാണ് കെ.എം.അഹ്മദിനെ ശ്രദ്ധേയനാക്കിയത്്. 25 വര്‍ഷം മാതൃഭൂമിയില്‍ 'ചന്ദ്രഗിരിക്കരയില്‍' എന്നപംക്തി തുടര്‍ച്ചയായി എഴുതിയിരുന്നു.

കാസര്‍കോട് പ്രസ്‌ക്ലബ്ബ് സ്ഥാപകരില്‍ ഒരാളും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്നു. കവി ടി. ഉബൈദിന്റെ ശിഷ്യനായിരുന്നു. കാസര്‍കോട് സാഹിത്യവേദി പ്രസിഡന്റും 'ഉത്തരദേശം'സായാഹ്നപത്രം എഡിറ്ററുമാണ്. ഓര്‍മയിലേക്ക് ഒരു കിളിവാതില്‍, ഇശലുകള്‍ വാക്ക് തേടുന്നു എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2010 ഡിസംബര്‍ പതിനേഴിന് അന്തരിച്ചു. 1948 ജനവരി 10ന് തളങ്കര കുന്നില്‍ മൂസയുടെയും ബീഫാത്തിമയുടെയും മകനായാണ് ജനനം. ഭാര്യ: വി.എം.സുഹ്‌റ. മക്കള്‍: ഷമീമ അഷ്‌റഫ്, മുജീബ് അഹ്മദ്.