Balakrishnan Mangat
മലയാള മനോരമയുടെ മംഗലാപുരം, കാസര്‍കോട്, കോഴിക്കോട് പ്രതിനിധിയായി പ്രവര്‍ത്തിച്ച ബാലക്യഷ്ണന് മങ്ങാട്ട് പത്രപ്രവര്‍ത്തക രംഗത്ത് സുദൃഢമായ നവീനത കാഴ്ചവെച്ച കഥാകൃത്തും സാഹിത്യകാരനുമായിരുന്നു.
1974 ല്‍ കാസര്‍കോട് നടന്ന കേരള സാഹിത്യപരിഷത്ത് സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറിയായിരുന്നു. ഒട്ടേറെ നല്ലകഥകളും കഥപോലുള്ള റിപ്പോര്‍ട്ടുകളും കവിതകളും രചിച്ച ബാലകൃഷ്മന്‍ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയില്‍ വച്ചാണ് നിര്യാതനായത്. കാസര്‍കോട് ജില്ലാ രൂപീകരണവേളയിലും ശേഷവും ഉത്തരദേശത്തെ വികസനം ലക്ഷ്യമാക്കി ബാലകൃഷ്ണന് നടത്തിയ തൂലികായുദ്ധം ഏറെ ശ്രദ്ധേയമായിരുന്നു.