You are here:

Raman Ramanthali

ഊര്‍ജ്ജസ്വലനായ പത്രപ്രവര്‍ത്തകനായിരുന്നു രാമന്‍ രാമന്തളി. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ സജീവാംഗവും കണ്ണൂര്‍ ജില്ലാ യൂണിയന്റെ സാരഥിയുമായിരുന്നു. രാമന്തളി റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ദേശാഭിമാനിയുടെ ശക്തി ചൈതന്യമായിരുന്നു.
1979 നവംബര്‍ 13 ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ച അദ്ദേഹം പത്രപ്രവര്‍ത്തകര്‍ക്ക് ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്.കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 24-ാമത് സമ്മേളനം നടന്നത്  രാമന്തളിയുടെ പേരിലുള്ള നഗറിലായിരുന്നു. കണ്ണൂരിലെ യൂണിയന്റെ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാമന്തളിയോടുള്ള ബഹുമാനാദരവുകള്‍ സമ്മേളന നഗരിയില്‍ പ്രകടമായിരുന്നു. രാമന്തളിയുടെ നിരവധി ലേഖനങ്ങളും ഫീച്ചറുകളും വായനക്കാരെ വിരുന്നൂട്ടിയിരുന്നു.