You are here:

Narikutti Mohanan

ന്യൂഡല്‍ഹിയില്‍ ഏറെക്കാലം ദേശാഭിമാനി ലേഖകനായിരുന്നു കണ്ണുര്‍ സ്വദേശി നരിക്കുട്ടി മോഹനന്‍. പ്രതിപക്ഷനേതാവ് എ.കെ.ജി.യുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന മോഹനന്‍  കുറെക്കാലം അദ്ദേഹത്തിന്റെ  സിക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ എല്ലാ വിഭാഗത്തില്‍പെട്ട ദേശീയ നേതാക്കളുമായും ഉറ്റ ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എണ്‍പതുകളില്‍ അദ്ദേഹം കോഴിക്കോട് ദേശാഭിമാനിയില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഏറെ രാഷ്ട്രീയലേഖനങ്ങളും ഏതാനും പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.