You are here:

Cherian K M

1954 മുതല്‍ 1973ല്‍ മരണം വരെ മലയാള മനോരമയുടെ മുഖ്യപത്രാധിപരായിരുന്നു കെ.എം.ചെറിയാന്‍ (27.2.1897-14.3.1973). മനോരമയുടെ രണ്ടാമത്തെ പത്രാധിപരായ കെ.സി.മാമ്മന്‍മാപ്പിളയുടെയും കുഞ്ഞാണ്ടമ്മയുടെയും പ്രഥമപുത്രന്‍. 

മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്നു ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ചെറിയാന്‍ അവിടെത്തന്നെ അധ്യാപകനായി നിയമനം നേടി. പതിനഞ്ചുവര്‍ഷം അധ്യാപകനായിരുന്നു. തുടര്‍ന്ന് അധ്യാപനം ഉപേക്ഷിച്ച്, മദ്രാസ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ന്യൂ ഗാര്‍ഡ്യന്‍ ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജരായി. 

പിതാവ് കെ.സി.മാമ്മന്‍ മാപ്പിളയുടെ നിര്യാണത്തെത്തുടര്‍ന്ന്  1954 ജനവരി ഒന്നിന് മനോരമയില്‍ പത്രാധിപത്യം ഏറ്റെടുത്തു. 19 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ അദ്ദേഹം മനോരമയുടെ ഉയര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ചു. കേരളത്തിന്റെ വികസനത്തിനും രാഷ്ട്രീയത്തിനും സാമൂഹിക ഉയര്‍ച്ചക്കും അദ്ദേഹത്തിന്റെ  ലേഖനങ്ങളും കാഴ്ചപ്പാടുകളും മാര്‍ഗദര്‍ശകമായി. വിവിധ വിഷയങ്ങളില്‍ ആയിരക്കണക്കിന് ലേഖനങ്ങളും കുറിപ്പുകളും അദ്ദേഹം എഴുതിയിട്ടുണ്ട്്. 
പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ആന്റ് ഈസ്റ്റേണ്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.

Previous:
Next: