You are here:

Arun Kumar T

പ്രമുഖ രാഷ്ട്രീയലേഖകന്‍ ടി.അരുണ്‍കുമാര്‍ മുപ്പത്തേഴ് വര്‍ഷം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978ല്‍ കൊച്ചി യൂണിറ്റില്‍ ജേണലിസം ട്രെയ്‌നി ആയി ചേര്‍ അരുണ്‍ എട്ടു വര്‍ഷം തിരുവനന്തപുരം ബൂറോ ചീഫും പ്രത്യേകപ്രതിനിധിയുമായിരുന്നു. തൃശ്ശൂര്‍, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫ് ആയും പാലക്കാട്ട്് ഡെപ്യൂട്ടി എഡിറ്ററായും പ്രവര്‍ത്തിച്ചു. ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി രാഷ്ട്രീയ-അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ എഴുതി്. നിയമസഭാറിപ്പോര്‍ട്ടിങ്ങും ശ്രദ്ധേയമായിരുന്നു. 

2017 മാര്‍ച്ച് ഒമ്പതിന് ജന്മഭൂമി ദിനപത്രം എഡിറ്ററായി ചുമതലയേറ്റു. 
എറണാകുളം തൃപ്പുണിത്തുറ കോടംകുളങ്ങറ തൈക്കൂട്ടത്തില്‍ കുടുംബാംഗമാണ്. അച്ഛന്‍ പരേതനായ ടി.ഭാസ്‌കരമേനോന്‍. അമ്മ റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ ടി.അമ്മിണിക്കുട്ടി. ഭാര്യ: ഗീത(എസ്.ബി.ഐ) മക്കള്‍: ലക്ഷ്മി(എസ്.ബി.ഐ), അശ്വിന്‍.

Previous:
Next: