Dharmaraj Kaaloor
അനുവാചക മനസ്സിനെ സ്വാധീനിക്കുന്ന എഴുത്തുകാരനും ശ്രോതാക്കളെ ആകര്‍ഷിക്കുന്ന പ്രഭാഷകനുമായി നാല് പതിറ്റാണ്ടിലേറെ കാലം പത്രപ്രവര്‍ത്തന രംഗത്ത് ശോഭിച്ച ധര്‍മ്മരാജ് 1968 ലാണ് മലയാള മനോരമ കോഴിക്കോട് യൂണിറ്റില്‍ പത്രാധിപ സമിതി അംഗമായത്. ആത്മവിദ്യാ സംഘത്തിന്റെ സംസ്ഥാന സാരഥിയായും ഇതിന്റെ മുഖപത്രമായ 'ആത്മവിദ്യ' യുടെ പ്രിന്ററും പബ്ലീഷറുമായും പ്രവര്‍ത്തിച്ചു. പാസ്സായി മലയാളം അദ്ധ്യാപകനായിട്ടുണ്ട്. 1994-ല്‍ മനോരമ ചീഫ് സബ് എഡിറ്ററായി വിരമിച്ചശേഷവും പ്രദീപം, ന്യൂസ് കേരള എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
സര്‍ദാര്‍ ചന്ത്രോത്തില്‍ നിന്ന് നേരിട്ട് പരിശീലനം നേടി സേവാദള്‍ വോളണ്ടിയറായും താലൂക്ക് ഗ്രന്ഥശാല സംഘം മെമ്പറായും കാരപ്പറമ്പ് ജ്ഞാന കൗമുദി ലൈബ്രറി സാരഥിയായും, സിവില്‍ സ്റ്റേഷന്‍ സൗഹാര്‍ദ്ദ സമിതി ലൈബ്രറി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമൃത ചിന്തകള്‍, ചരിത്ര വീഥിയിലെ പ്രകാശ ഗോപുരങ്ങള്‍ തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ്. സമസ്തമലബാര്‍ ആത്മവിദ്യാസംഘം സെക്രട്ടറിയായിരുന്ന കാളൂര്‍ ശങ്കരന്റെയും എരഞ്ഞിപ്പാലം ജി.എല്‍.പി. പ്രഥമ അദ്ധ്യാപിക മങ്കുടി യശോദയുടേയും പുത്രനാണ്. കോഴിക്കോട് വീട്ടില്‍ രമയാണ് ഭാര്യ.