You are here:

Jose E. K

 ജോസ് 1965-ല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ  പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നതാണ്.  ജേര്‍ണലിസ്റ്റാവുകയെന്ന ഏക മോഹവുമായി ബിരുദപഠനം പൂര്‍ത്തിയാക്കാതെ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനാകുകയായിരുന്നു.
 ദേശാഭിമാനി പത്രാധിപരായിരുന്ന വി.ടി.ഇന്ദുചൂഢനും കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പി.കെ.ഗോപാലകൃഷ്ണനും ചേര്‍ന്നു നടത്തിയിരുന്ന  ജഗല്‍സാക്ഷിയുടെ നടത്തിപ്പ് പാര്‍ട്ടി പിളര്‍പ്പിനെതുടര്‍ന്ന് ജോസ് ഏറ്റെടുത്തിരുന്നു.1968-ല്‍ പത്രാധിപന്മാര്‍ക്ക് പ്രസ് അക്രഡിറ്റേഷന്‍ നല്‍കാന്‍  തീരുമാനിച്ചപ്പോള്‍  പല പ്രമുഖ പത്രാധിപന്മാരോടൊപ്പം 22 വയസ്സുള്ള ജോസിനും അക്രഡിറ്റേഷന്‍ ലഭിച്ചു.

1969 മുതല്‍ യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്കുവേണ്ടി തൃശൂര്‍ ലേഖകനായി പ്രവര്‍ത്തിച്ചു.
ജഗല്‍ സാക്ഷിയുടെ പ്രസിദ്ധീകരണം നിന്നപ്പോള്‍ 1971-ല്‍ മലയാളം എക്‌സ്പ്രസില്‍ ലേഖകനായെങ്കിലും 1976-ല്‍ മാത്രമാണ് അവിടെ സ്റ്റാഫ് റിപ്പോര്‍ട്ടറായി നിയമിതനാകുന്നത്.  തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കുമ്പോള്‍ എക്‌സ്പ്രസില്‍ നിയമസഭാ അവലോകനം എഴുതിയിരുന്നത് ജോസാണ്.    1990-ല്‍ രാജിവച്ചു.
1991-ന് ശേഷം മറ്റ്ചില പത്രങ്ങള്‍ക്ക് വേണ്ടി ജോലിചെയ്തിട്ടുണ്ട്.  2002-ല്‍ ജീവന്‍ ടിവി.യുടെ ന്യൂസ് എഡിറ്ററായിരുന്നു.  ഫ്രീലാന്‍സ് എന്ന പേരില്‍ സ്വന്തമായി പത്രം നടത്തിയെങ്കിലും വിജയിച്ചില്ല.
1984-86 കാലത്താണ് കെ.യു.ഡബ്ല്യൂജെ ജനറല്‍ സെക്രട്ടറിയാകുന്നത്.
അബദ്ധം, അസംബന്ധം - വാര്‍ത്തകളിലൂടെ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൃശൂരിലെ ഇമ്മട്ടി കുടുംബാംഗമാണ് ജോസ്.  അച്ഛന്‍ കുഞ്ഞുവറീത്, അമ്മ കത്രീന.  1946 ആഗസ്റ്റ് 17-ന് ജനിച്ച ജോസ് തൃശൂര്‍ സെന്റ് തോമസ് കോളേജിലാണ് ബിരുദപഠനം നടത്തിയത്.
ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്ളൂര്‍ ഗാര്‍ഡനില്‍ താമസിക്കുന്നു.
ഭാര്യ:  ടെസ്സി (ഗ്രാമവികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് (റിട്ടയേര്‍ഡ്)
മകന്‍:  ജിജോ ജോസഫ് (സീനിയര്‍ പ്രോഗ്രാം മാനേജര്‍)
മകള്‍: റോസ്‌മേരി (ക്വാളിറ്റി അസിസ്റ്റന്റ്, ടെക്‌നോപാര്‍ക്ക്)

 

Previous:
Next: