Kalathil Ramakrishnan
വ്യത്യസ്ത ജില്ലാ തലസ്ഥാനങ്ങളില്‍ നീണ്ട കാലം ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ലേഖകനായിരുന്നു കളത്തില്‍ രാമകൃഷ്ണന്. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ബ്യൂറോകളിലാണ് രണ്ടു പതിറ്റാണ്ടിലധികം ജോലി ചെയ്തത്. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ വിദ്യാഭ്യാസത്തിനു ശേഷം കെ.എസ്.എഫ്.ഇ ജീവനക്കാരനായി ചേര്‍ന്ന രാമകൃഷ്ണന് അതുപേക്ഷിച്ചാണ് പത്രപ്രവര്‍ത്തകനായത്. 2021-22 കാലത്ത് കാസര്‍ഗോട് ബ്യൂറോവില് ലേഖകനായിരിക്കെ എന്‍ഡോള്‍ഫാന്‍ പ്രശ്നത്തില്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തി. 2015 രചിച്ച എന്‍ഡോസള്‍ഫാന്‍-ആഗോളഗൂഡാലോചനയും കേരളത്തിലെ കള്ളക്കഥകളും എന്ന പുസ്തകം വിവാദമുയര്‍ത്തി.
2017 മാര്‍ച്ച് ഒന്നിന് ബംഗളൂരുവില്‍ അന്തരിച്ചു. 65 വയസ്സുണ്ടായിരുന്നു. ഭാര്യ: എം.കെ.രഞ്്ജിനി. മക്കള്‍: രാഹുല്‍ റാം, പ്രഫുല്‍ റാം.