Karthikeyan K.
കെ.കാര്ത്തികേയന്
കേരള കൗമുദി ചീഫ് എഡിറ്ററും എസ്.എന്‍.ഡി.പി.യോഗം സിക്രട്ടറിയും ഇന്ത്യന്‍ ഫെഡറേഷന് ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ് ദേശീയ ജനറല്‍ സിക്രട്ടറിയുമൊക്കെ ആയെങ്കിലും കെ.കാര്‍ത്തികേയനെ പൊതുജനങ്ങള്‍ അറിയുന്നത് പൊതുജനം കാര്ത്തികേയന് ആയാണ്. വിരമിച്ച ശേഷം 1958 ല്‍ അദ്ദേഹം ആരംഭിച്ച പത്രമാണ് പൊതുജനം.
1920-25 കാലത്ത് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്വര്‍ണമെഡലോടെ ബി.എ.ഓണേഴ്സും എം.എ.യും പാസ്സായ ആള് ഇന്ത്യാഗവണ്മെന്റിന്റെ ഉതങ്ങളില്‍ വലിയ സ്ഥാനങ്ങള്‍ വഹിക്കേണ്ടതായിരുന്നു. പക്ഷേ, കാര്ത്തികേയന് അതിലൊന്നും താല്പര്യമുണ്ടായിരുില്ല. കേരള കൗമുദിയില്‍ സബ് എഡിറ്ററായി ചേര്‍ന്ന കാര്ത്തികേയന് 1954 ല്‍ വിരമിച്ചു. കാര്‍ത്തികേയനെ പ്രശസ്തനാക്കിയത് കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിലുള്ള കൗമുദി ആഴ്ചപ്പതിപ്പില്‍ എഴുതിയ കിറുക്കുകള്‍ എന്ന പംക്തിയാണ് ഇന്നും പഴയ വായനക്കാര്‍ കാര്‍ത്തികേയന്റെ പേരിനോട് ചേര്‍ത്ത് ഓര്‍ക്കുന്നത്. 1950-54 കാലത്താണ് കാര്ത്തികേയന് കിറുക്കുകള്‍ എഴുതുത്. ആക്ഷേപഹാസ്യത്തില്‍ കാര്‍ത്തികേയന്റെ ശൈലി അതുല്യമാണ്. സമകാലിക രാഷ്ട്രീയമാണ് വിഷയം. കളിയാക്കപ്പെടാത്ത ആരും അന്ന് തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല.
പംക്തിയിലെ പത്ത് ലേഖനങ്ങള്‍ സമാഹരിച്ച് 1956 ല്‍ 'കിറുക്കുകള്‍' എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 1954 ല്‍ കേരള കൗമുദിയില്‍ നിന്ന് വിരമിച്ചു. 54ലാണ് എസ്.എന്‍.ഡി.പി.സിക്രട്ടറിയായത്. 1958 ല്‍ പൊതുജനം സായാഹ്നപത്രം തുടങ്ങി. മരണം വരെ അതിന്റെ പത്രാധിപരായി തുടര്‍ന്നു. യന്ത്രയുഗത്തില്നിന്ന് ആറ്റം യുഗത്തിലേക്ക് എന്നൊരു കൃതിയും രചിച്ചിട്ടുണ്ട്.
പള്ളിത്താഴത്ത് വീട്ടില്‍ കൃഷ്ണന്റെയും കാളിയമ്മയുടെയും മകനാണ്. 1904 മീന മാസം ചതയം നക്ഷത്രത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങില്‍ ജനിച്ച കെ.കാര്ത്തികേയന് 1966 മാര്‍ച്ച് 21ന് അന്തരിച്ചു. ഭാരതിയാണ് ഭാര്യ. ഡോ. ശാരദാദേവി, പരേതനായ കെ.ബാലകൃഷ്ണന്. കെ.രാജേന്ദ്രന് എന്നിവര്‍ മക്കളാണ്.