You are here:

Cheruvathoor T. O

തൃശ്ശൂരില്‍ നിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് പത്രത്തിന്റെ തലസ്ഥാനലേഖകനായിരുന്നു ടി.ഒ. ചെറുവത്തൂര്‍ ദീര്‍ഘകാലം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും അദ്ദേഹംതന്റെ രാഷ്ട്രീയ പംക്തി എഴുതിപ്പോന്നു. രാജ്യകാര്യവിചാരം എന്ന രാഷ്ട്രീയാവലോകന പംക്തി ഉണ്ണി എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്.

താവുണ്ണി ഉക്കുറു എന്നാണ് ശരിയായ പേര്.  1923 ജൂ 28ന് കുന്നംകുളത്താണ് ജനിച്ചത്. ചെറുവത്തൂര്‍ എത് തറവാട്ട് പേരാണ്.  കോണ്‍ഗ്രസ് , ഡി.എസ്.പി., കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പത്രപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. എറണാകുളത്ത് നിന്ന് പ്രസിദ്ധപ്പെടുത്തു ദീപം സായാന്ഹപത്രത്തിന്റെ കുന്നംകുളം ലേഖകനായി. തൃശ്ശൂര്‍ ഗോമതി പത്രത്തില്‍ ലേഖകനായിരുന്നു. മാതൃഭൂമിക്ക് വേണ്ടിയും പൗരശക്തിക്ക് വേണ്ടിയും റിപ്പോര്‍ട്ട് ചെയ്തു. 1944ല്‍ തൃശ്ശൂരില്‍ എക്‌സ്പ്രസ് തുടങ്ങിയപ്പോള്‍ അതില്‍ ചേര്‍ന്നു. ആദ്യം കുന്നംകുളത്ത്, പിന്നെ മെല്ലേ തലസ്ഥാനത്ത്. അദ്ദേഹം ഒരു പാട് ശ്രദ്ധേയമായ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട്. എക്‌സ്പ്രസ് ഗെസ്റ്റപ്പോ എന്ന പേരില്‍ പല അഴിമതികളും തുറുകാട്ടി. 

 34 വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിന് ശേഷം 1983 ലാണ് അദ്ദേഹം വിരമിച്ചത്. നിയമസഭാ റിപ്പോര്‍ട്ടിങ്ങ് സംബന്ധിച്ച് ഏറെ അനുഭവങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. കാല്‍നൂറ്റാണ്ട് നിയമസഭ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം രാഷ്ട്രപതി കെ.ആര്‍.നാരായണനില്‍ നിന്ന് ഏറ്റുവാങ്ങി. 2013 ജൂലൈ പത്തൊമ്പതിന് തൊണ്ണൂറാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ഭാര്യ മോളുകുട്ടി. കസ്തൂരി, കൊല്ലം ടി.കെ.എം.  എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകന്‍  ഉണ്ണി, കനകം എന്നിവര്‍ മക്കള്‍.