You are here:

Kumaranasan

 മഹാകവി മാത്രമായിരുന്നില്ല കുമാരനാശാന്‍. സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനും നിയമസഭാസാമാജികനും എല്ലാറ്റിനുമൊപ്പം ഉന്നത      നിലവാരം പുലര്‍ത്തിയ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

 പത്രാധിപര്‍ എന്ന നിലയിലാണ് കുമാരനാശാന്‍ മലയാളത്തില്‍ അറിയപ്പെട്ടു തുടങ്ങിയത്. 1909 മുതല്‍ പതിമൂന്നു വര്‍ഷത്തിലേറെ അദ്ദേഹം    വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1920-21 കാലത്ത് പ്രതിഭ എന്നൊരു മാസിക പതിനൊന്ന് മാസവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവേകോദയം തുടക്കത്തില്‍ ദ്വൈമാസികയായിരുന്നു. എം.ഗോവിന്ദന്‍ ആയിരുന്നു പത്രാധിപര്‍. കുമാരനാശാന്‍ പത്രാധിപത്യം ഏറ്റെടുത്ത ശേഷമാണത് മാസികയാകുന്നത്. സാഹിത്യത്തിലല്ല സാമൂഹികപ്രശ്‌നങ്ങളിലായിരുന്നു മാസികയുടെ ഊന്നല്‍. എസ്.എന്‍.ഡി.പി.യോഗത്തിന്റെ മുഖപത്രമായി വിവേകോദയം പ്രചാരം പിടിച്ചുപറ്റി. വിവേകോദയത്തിലും പ്രതിഭയിലും മുഖപ്രസംഗമെഴുതിയിരുന്നത് കുമാരനാശാനാണ്. കുറെ മുഖപ്രസംഗങ്ങള്‍ പുസ്തകമായി സമാഹരിച്ചിട്ടുണ്ട്. 

1873 ഏപ്രില്‍ പന്ത്രണ്ടിന് തിരുവനന്തപുരം കായിക്കരയില്‍ ജനിച്ച കുമാരന്‍ അവിടെ സര്‍ക്കാര്‍ വക പള്ളിക്കൂടത്തില്‍ പഠിക്കുകയും അവിടെത്ത െആദ്യം അധ്യാപകനുമായി. വയസ്സു തികയാത്തതുകൊണ്ട് ജോലി സ്ഥിരപ്പെട്ടില്ല. പിന്നെ ഒരു ആശാന്റെ കീഴില്‍ പഠനം തുടര്‍ന്നു. അപ്പോള്‍ത്തന്നെ കുമാരു കവിയായി അറിയപ്പെട്ടുതുടങ്ങിയിരുന്നു.

 ഇടയ്ക്ക് ശ്രീനാരായണഗുരുവിനെ ചെന്നു കണ്ടതാണ് കുമാരന്റെ ജീവിതം മാറ്റിമറിക്കുത്. ആധ്യാത്മികതയിലേക്കും സാമുദായിസേവനത്തിലേക്കും അദ്ദേഹം വഴിമാറി. പതിനെട്ടാം വയസ്സില്‍ പാഠപുസ്തകപഠനം നിര്‍ത്തി ആധ്യാത്മിക പഠനത്തിലേക്കു പൂര്‍ണമായി മാറി. ശ്രീനാരായണഗുരുവാണ് വിദ്യാഭ്യാസം തുടരാന്‍ പ്രേരിപ്പിക്കുന്നതും ഉന്നത വിദ്യാഭ്യാസത്തിനയക്കുന്നതും. തുടര്‍് കല്‍ക്കത്ത സംസ്‌കൃതകോളേജിലായി പഠനം. ഒരു ബ്രാഹ്മണകുടുംബത്തിനൊപ്പം താമസിച്ചായിരുന്നു പഠനം. പക്ഷേ, വഴിക്കുവെച്ച് പഠനം ഉപേക്ഷിച്ച് നാട്ട്ിലേക്കുമടങ്ങേണ്ടിവന്നു. ശ്രീനാരായണഗുരുവിന്റെ കീഴില്‍ ചിന്നസ്വാമിയായി നിന്ന കുമാരന്‍ അടുത്ത അനുയായിയായ കുമാരനാശാനായി മാറി.

കേരള സമൂഹത്തിന്റെ നീണ്ട കാലത്തെ വികാസചരിത്രമാണ് കുമാരനാശാന്റെ മുഖപ്രസംഗങ്ങളില്‍ പ്രതിഫലിക്കുന്നത്. ജാതിക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണവ. 1920 പ്രജാസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട കുമാരനാശാന്‍ 1923 ല്‍ എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റായി. 1922 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ വെയില്‍സ് രാജകുമാരന്‍ അദ്ദേഹത്തിനു പട്ടും വളയും സമ്മാനിച്ചു. വീണപൂവ്, ചണ്ഡാലഭിക്ഷുകി, നളിനി, ലീല, കരുണ, ദുരവസ്ഥ, പ്രരോദനം എന്നിവ പ്രസിദ്ധങ്ങളായ സൃഷ്ടികളാണ്.

1924 ജനവരി 16ന് പല്ലനയാറ്റില്‍ ബോട്ട് മുങ്ങിയാണ് മരിച്ചത്-51ാം വയസ്സില്‍. 

Photo: 
Previous:
Next: