Malappuram P Moosa
മലപ്പുറം പി.മൂസ്സ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തനരംഗത്തെ ആദ്യകാല ട്രേഡ്‌യൂണിയന്‍ നേതാവുമായിരുന്നു മലപ്പുറം പി.
മൂസ. മലപ്പുറത്തെ പുരാതനമായ പണ്ടാറപ്പെട്ടി തറവാട്ടില്‍ പരേതനായ കുഞ്ഞഹമ്മദിന്റെയും വരിക്കോടന്‍ ആയിശുമ്മ
യുടെയും മകനാണ്. 1964 ല്‍ 'ദേശാഭിമാനി'യിലാണ് പത്രപ്രവര്‍ത്തക ജീവിതം തുടങ്ങുന്നത്. റിപ്പോര്‍ട്ടര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1985 ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനസംബന്ധമായ ഭിന്നതകളെ തുടര്‍ന്ന് ദേശാഭിമാനിയില്‍ നിന്ന് രാജിവെച്ചു. പിന്നീട് കുറച്ചുകാലം കോഴിക്കോട്ടെ 'കാലിക്കറ്റ് ടൈംസി'ല്‍ ുപ്രവര്‍ത്തിച്ചു. അസോഷ്യേറ്റ് എഡിറ്റര്‍ തസ്തികയില്‍ നിന്നാണ് വിരമിച്ചത്.
ദേശാഭിമാനിയില്‍ ചേര്‍ന്ന കാലംതൊട്ടേ ട്രേഡ് യൂണിയന്‍ രംഗത്ത് ശ്രദ്ധപതിപ്പിച്ചിരുന്നു. രണ്ടുപതിറ്റാണ്ടിലേറെക്കാലം കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ( KUWJ) സംസ്ഥാന സക്രട്ടറി, ജനറല്‍ സിക്രട്ടറി, പ്രസിഡന്റ്, IFWJ അഖിലേന്ത്യാ സിക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1965-ല്‍ ചൈനാ ചാരനെന്ന് മുദ്രകുത്തി മൂസയെ ജയിലിലടച്ചിട്ടുണ്ട്. വിദ്യാര്‍ഥി ഫെഡറേഷനിലും യുവജന ഫെഡറേഷനിലും സംസ്ഥാന നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള പത്രപ്രവര്‍ത്തക യൂണിയന് രൂപം കൊടുക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുള്ള മൂസ, മൂന്നുവര്‍ഷം കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്നു. ആറ് വര്‍ഷം പത്രപ്രവര്‍ത്തകയൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഒരു വര്‍ഷം സെക്രട്ടറിയും നാലുവര്‍ഷം സംസ്ഥാന പ്രസിഡന്റുമായിരുന്നു. പത്രപ്രവര്‍ത്തക ഫെ
ഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജി. നീലാംബരന്‍ സ്മാരക അവാര്‍ഡ്, ജനപ്രിയ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
കേരള പ്രസ് അക്കാദമിയുടെ വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.പി. മറിയമാണ് ഭാര്യ.
'സുഖം തേടിയുള്ള യാത്ര' എന്ന പേരില്‍ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
2007 സെപ്തംബര്‍ രണ്ടിന് കോഴിക്കോട്ട്, 65 ാം വയസ്സില്‍ അന്തരിച്ചു.