You are here:

Muhammed P. K

1935 ഏപ്രില്‍ 15 ന് പെരിന്തല്‍മണ്ണയിലെ കരിങ്കല്ലാത്താണിയില്‍ പി.കെ. മാനുപ്പ മുസ്ല്യാരുടെയും കളക്കണ്ടത്തില്‍ പാത്തുമ്മയുടെയും മകനായി ജനിച്ചു.

സ്‌കൂള്‍ പഠനത്തിനുശേഷം കോഴിക്കോട് ചന്ദ്രികയില്‍ സഹപത്രാധിപരായി ചേര്‍ന്നു. അറുപതുകളില്‍ ചന്ദ്രിക സിറ്റി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. വാരികയിലും വാരാന്ത്യപ്പതിപ്പിലും മാറി മാറി ജോലി ചെയ്തു. കുറേക്കാലം ലോക്കല്‍ ഡസ്‌ക്കിലും പ്രവര്‍ത്തിച്ചു. ലീഡര്‍ റൈറ്ററായും ജോലി ചെയ്തിട്ടുണ്ട്. 
പത്രപ്രവര്‍ത്തന രംഗത്തെ ഈ ബഹുമുഖ പ്രതിഭ 1967 മുതല്‍ പത്രപ്രവര്‍ത്തകയൂണിയനിലും സജീവമായി പ്രവര്‍ത്തിച്ചു. സമര്‍ത്ഥനായ സംഘാടകപ്രതിഭകൂടിയായിരുു പി.കെ. മുസ്ലീം യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴാണ് സംസ്ഥാനത്തുടനീളം റിലീഫ് പ്രവര്‍ത്തനം സജീവമായത്. 1976 ല്‍ ലീഗ് ടൈംസ് ആരംഭിച്ചപ്പോള്‍ അതിന്റെ അസിസ്റ്റന്റ് എഡിറ്ററായി. കോഴിക്കോട് കേര്‍പ്പറേഷന്‍ കൗസില്‍ അംഗമായും വര്‍ക്‌സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിക്കുകയുണ്ടായി. 
ഹോള്‍സെയില്‍ കസ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ സ്ഥാനവും സുന്നിഎഫ്കാര്‍, മാപ്പിളനാട്, കുരുന്നുകള്‍ എന്നിവയുടെ പത്രാധിപ സ്ഥാനവും വഹിച്ചിട്ടുണ്ട്.
പ്രഭാഷകനും വിദ്യാഭ്യാസ പ്രചാരകനുമായ പി.കെ. പിയങ്കര അറബിക് കോളേജിന്റേയും സെന്‍ട്രല്‍ സ്‌കൂളിന്റേയും സാരഥി കൂടിയാണ്. മൈമുനയാണ് ഭാര്യ. സലാം കല്ലായി, മുഹമ്മദ് അബ്ദുല്ല, അബ്ദുല്‍ ഗഫാര്‍, ഫായിസ് എന്നിവര്‍ പുത്രന്മാരും സല്‍മ, പര്‍സാന, റൂബീന പുത്രിമാരുമാണ്.

Previous:
Next: